04-02-20

🌼🌹🌼🌹🌼🌹🌼🌹🌼🌹
ചിത്രസാഗരം പംക്തിയിലേക്ക് എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ സ്വാഗതം 🙏🙏
🌼🌹🌼🌹🌼🌹🌼🌹🌼🌹
🌸 കേരള ലളിതകലാ അക്കാദമി അംഗം.
🌸 തന്റെ മുമ്പിൽ കാണുന്ന അന്യായങ്ങളോട്... സാമൂഹിക പ്രശ്നങ്ങളോട് ചിത്രരചനയിലൂടെയും വാക്കുകളിലൂടെയും ശക്തമായി  പ്രതികരിക്കുന്ന ചിത്രകാരി ...
🌸 അധ്യാപിക
🌸 പു.കാ.സ, ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ തുടങ്ങിയ സംഘടനകളിലെ ശക്തമായ സാന്നിധ്യം
🌸 ചിത്രരചന, ചിത്രപ്രദർശനങ്ങൾ...
🌸 ഔന്നത്യത്തിലും ലാളിത്യത്തിന്റെ കാവലാൾ
🌸 24 മണിക്കൂർ തന്നെ തികയുന്നില്ല എന്ന് പരിഭവപ്പെടുന്നവർക്ക് ഉത്തമ മാതൃക...
ഇങ്ങനെയൊരു വ്യക്തി ആരാണെന്നാകും ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ...🤔😊
നമുക്കിന്ന് അടുത്തറിയാം കേരള ലളിതകലാ അക്കാദമി  എക്സിക്യൂട്ട് അംഗമായ ശ്രീമതി. ശ്രീജ പള്ളം എന്ന ചിത്രകാരിയെ🙏
ശ്രീജ പള്ളം - എറണാകുളം ജില്ലയിൽ ജനനം.കുട്ടിക്കാലത്തു തന്നെ ചിത്രരചനയിൽ തത്പര.നിരവധി ചിത്രരചനാ മത്സരങ്ങളിൽ വിജയി. ചിത്രകലയിൽ ഡിപ്ലോമ. വിവാഹാനന്തരം എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ജോലി സ്ഥലമായ പഞ്ചാബിലുള്ള താമസം ശ്രീജ ടീച്ചറിലെ ചിത്രകാരിക്ക് വളരാൻ പറ്റിയ ഇടമായിരുന്നു. ചിത്രകലയിൽ തുടർപഠനം നടത്തിയതോടൊപ്പം ഒരു പാട് ചിത്രപ്രദർശനങ്ങളും പഞ്ചാബ് താമസക്കാലത്ത് ടീച്ചറിന് ചെയ്യാനായി സാധിച്ചു. പിന്നീട് പി.എസ്.സി ലഭിച്ച് പാലക്കാട് ജില്ലയിലെത്തി.ഇപ്പോൾ ജി.എസ്.ബി.എസ് പഴയ ലക്കിടിയിൽ അധ്യാപിക.
ടി.കെ.പദ്മിനിയെക്കുറിച്ച് ചിത്രസാഗരം ചെയ്യുന്ന സമയത്താണ് ശ്രീജ ടീച്ചറെ സിന്ധു ടീച്ചർ [അഗളി സ്കൂൾ അധ്യാപിക ,സാമൂഹ്യ പ്രവർത്തക, സിനിമാ സംവിധായക] വഴി പരിചയപ്പെട്ടത്.അന്ന് തുടങ്ങി വെച്ച സൗഹൃദത്തിന്റെ പേരിലാണ് വാർളി ചിത്രസാഗരം പംക്തിയിലും ടീച്ചർ അഭിമുഖം തന്നത്.ഇന്ന് വൈകിട്ട് ടീച്ചറെ വിളിച്ചപ്പോൾ വളരെയേറെ സന്തോഷത്തോടെയാണ് ടീച്ചർ സമ്മതം പറഞ്ഞത്.  ടീച്ചറുടെ സൗകര്യാർത്ഥം 8 മണിക്ക് ശേഷം വിളിച്ചു തയ്യാറാക്കിയ അഭിമുഖമാണ് ചുവടെ👇👇 ഫോൺ റെയ്ഞ്ച് ഇടക്കിടെ പറ്റിക്കുന്നുണ്ടെങ്കിലും ഞാൻ സന്തോഷവതിയാണ്. തിരക്കുകൾക്കിടയിലും കേരള ലളിതകലാ അക്കാദമിയിലെ എക്സിക്യൂട്ടീവ് അംഗമായ ടീച്ചർ നമ്മുടെ കൂട്ടായ്മക്കു വേണ്ടി സമയം കണ്ടെത്തിയല്ലോ😊😊😊
https://drive.google.com/open?id=18ieA0CFdAXvam6uA_88MTZktXKNeNgyv
നമ്മുടെ പംക്തിക്ക് വേണ്ടി   ശ്രീജ ടീച്ചർ 48 ചിത്രങ്ങൾ അയച്ചു തന്നിട്ടുണ്ട്. അവയിതാ👇👇👇
https://drive.google.com/file/d/1H5hg8Trgha4CX9c824SEbUh0agE1PCj0/view
ടീച്ചറെക്കുറിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ👇👇👇
https://drive.google.com/file/d/1Gi9cFjlEnCntYM03jbo-VwS4iq6o_ve-/view
തൊഴിലിടങ്ങളിലെ സ്ത്രീ എന്ന സീരീസിൽ ഉൾപ്പെട്ട ഏതാനും ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ഈ സീരീസിൽ പെട്ട ബാക്കി ചിത്രങ്ങളുടെ പണിപ്പുരയിലാണ് ടീച്ചർ ഇപ്പോൾ👇👇👇






ടീച്ചർ വരച്ച പോർട്രെയ്റ്റ്👇👇
 

കാർത്തികേയൻ സർ.എഴുത്തോല മാസികയുടെ എല്ലാമെല്ലാമായിരുന്നു ഇദ്ദേഹം

എഴുത്തോല മാസികയുടെ ഓണപ്പതിപ്പിനു വേണ്ടി ശ്രീജ ടീച്ചർ വരച്ച കവർ പേജ്
 യുറീക്കയ്ക്കു വേണ്ടി ടീച്ചർ വരച്ച കവർ പേജുകൾ👇👇👇




സ്കെച്ച് പെൻ ഉപയോഗിച്ച് വരച്ചത്

കൂനന്തുള്ളി അമ്പലത്തിലെ ആചാരത്തിൽ പ്രതിഷേധിച്ച് ടീച്ചർ വരച്ച ചിത്രം

ടീച്ചറുടെ ഒരു എംബ്രോയിഡറി വർക്ക്

കഥകൾക്ക് വേണ്ടി വരച്ച ചിത്രത്തിൽ നിന്നും...

ഇല്ലസ്ട്രേഷൻ രംഗത്തും മിടുമിടുക്കിയാണ് ശ്രീജ ടീച്ചർ. ജാനകി ചട്ടി എന്ന സ്ഥലം  പേപ്പറിലേക്ക് പകർത്തുന്നു.

സ്ത്രീ അശുദ്ധയല്ല


90 കളുടെ തുടക്കത്തിൽ ടീച്ചർ വരച്ച ഒരു ചിത്രം

പോർട്രെയ്റ്റ് രചനയിൽ
ഇനി നമുക്ക് സെളി  മെ  കാല എന്ന പ്രസിദ്ധമായ ചിത്രരചനയിലേക്ക് വരാം.ചിത്രത്തിൽ കാണുന്നത് അഗളിയിലെ ഒരു വിദ്യാലയത്തിന്റെ ചുമരാണ്. അത്ഭുതം തോന്നുന്നു അല്ലേ😊😊😊
നേരത്തെ കൊടുത്ത അഭിമുഖത്തിൽ സെളി മെ  കാല യെക്കുറിച്ച് ടീച്ചർ സൂചിപ്പിച്ചിരുന്നു. അതു വരയ്ക്കുന്ന സമയത്ത് ടീച്ചർക്ക് മനസിൽ തട്ടിയ ഒരു അനുഭവവും ടീച്ചർ പങ്കുവെച്ചിരുന്നു.
സെളി മെ കാലെ യെക്കുറിച്ച് വന്ന ഒരു വാർത്ത👇👇👇
ചുമരുകൾ ചരിത്രം വരക്കുന്നു
ബഷീര്‍ മാറഞ്ചേരി - 21,JUL 2019 -

(പ്രശസ്ത ചിത്രകാരിയും ലളിതകലാ അക്കാദമി മെംബറുമായ ഒറ്റപ്പാലം സ്വദേശി ശ്രീജ പള്ളത്തിന്‍റെ ജീവിതത്തിലൂടെ... )
കാടി​ന്‍റെ മൗനത്തിനുമ്മ നല്‍കി, മലകളെ വാരിപ്പുണര്‍ന്ന് പാത്രക്കടവും കടന്ന് മണ്ണാര്‍ക്കാട് സമതലങ്ങളിലേക്ക് ധിറുതിയില്‍ പോകുന്ന കുളിരി​ന്‍റെ പേരാണ് കുന്തിപ്പുഴ. ഈ പുഴയുടെ തെളിഞ്ഞ മനസ്സാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. മഴക്കാടുകളെ രണ്ടാക്കി പകുത്ത്​ ഒഴുകുന്ന പുഴയുടെ തീരത്ത് ഉയര്‍ന്നു വന്ന അവരുടെ ജൈവികമായ ഊരുകളുടെ കരുതലാണ് അട്ടപ്പാടിയുടെ സൗന്ദര്യം. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഈ സൗന്ദര്യത്തെ ചിത്രങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഒരുകൂട്ടം കലാകാരന്‍മാര്‍. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തി​ന്‍റെ പച്ചയായ ജീവിതം അടയാളപ്പെടുത്താന്‍ കാര്യമായ ചലനങ്ങള്‍ ഒരു ഭാഗത്തുനിന്നും ഇത്രയും കാലം എന്തുകൊണ്ട് ഉണ്ടായില്ല എന്നത് കൗതുകമാണ്.
അട്ടപ്പാടിയിലെ 12 സ്ഥലങ്ങളില്‍നിന്ന് കണ്ടെടുത്ത മഹാശിലായുഗ തെളിവുകളെന്ന് കരുതാവുന്ന ശവക്കല്ലറകള്‍, കുടക്കല്ലുകള്‍, നന്നങ്ങാടികള്‍, വീരക്കല്ലുകള്‍ തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിച്ചാല്‍ അട്ടപ്പാടിയുടെ ജനവാസചരിത്രം മനസ്സിലാക്കാന്‍ എളുപ്പമാണ്. മഹാശിലായുഗത്തിലെ കുടക്കല്ലുകള്‍ക്ക് 3000 വര്‍ഷത്തിലധികം പഴക്കമുണ്ടാകേണ്ടതാണ്. അട്ടപ്പാടിയില്‍നിന്ന് അഞ്ച് കുടക്കല്ലുകൾ ഇപ്പാള്‍ ക​െണ്ടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അട്ടപ്പാടിയിലെ  ജനവാസത്തിന് ചുരുങ്ങിയത് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയാമെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഇതിന് ആവശ്യമാണ്.
അട്ടപ്പാടിയുടെ തനിമകള്‍ മായ്ച്ച്​ കോണ്‍ക്രീറ്റ് കാടുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഊരുകളെ പോലും കീഴടക്കിയാണ് ഇവയുടെ കുതിപ്പ്. കേരളത്തിലെ ഏറ്റവും വലിയ കുടിയേറ്റ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് അട്ടപ്പാടി. ആദിവാസികളുടെ ആവാസ, ഭക്ഷണ, സാംസ്കാരിക, സാമൂഹിക മേഖലകളിലെല്ലാം ഈ കടന്നുകയറ്റം പ്രകടമാണ്. ഭക്ഷണ സാധനങ്ങള്‍ക്കായി ആദിവാസികള്‍ കടകളിലെത്തുന്ന കാലത്തെ നോക്കി മഴക്കാടുകള്‍ കരയുന്നുണ്ടാകും. ഏകദേശം 135ലധികം ഇലക്കറികള്‍ ഉപയോഗിച്ചിരുന്നവരാണ് ആദിവാസികള്‍. 15 വര്‍ഷം മുമ്പ് ഇവിടെ എത്തുമ്പോള്‍ ഊരുകളില്‍ ധാന്യങ്ങള്‍ ചാക്കുകളിലാക്കി സൂക്ഷിച്ചുവെച്ചത് കണ്ടിരുന്നു. വറുതിയുടെ കാലത്തേക്കുള്ള കരുതലായിരുന്നു അവ.
ആ കാലത്തൊന്നും നാടിനെയും നാട്ടുകാരെയും ആദിവാസികള്‍ക്ക് ആശ്രയിക്കേണ്ടതില്ലായിരുന്നു. എന്നാല്‍, ഇന്ന് അതിനെല്ലാം മാറ്റം വന്നു. ഒരു ചരിത്രം പോലും ബാക്കിവെക്കാത്ത വിധത്തില്‍ അവസാനിക്കുകയാണോ അട്ടപ്പാടി ആദിവാസികളുടെ ജീവിതമെന്ന ഭീതി പലഭാഗത്തും നില നില്‍ക്കുമ്പോഴാണ്, അവരുടെ പച്ചയായ ജീവിതം ചിത്രങ്ങളായി അഗളി എല്‍.പി സ്കൂളി​ന്‍റെ ചുവരുകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ബി.ആര്‍.സിയാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷ കേരളമാണ് ഇതിനാവശ്യമായ ഫണ്ടുകള്‍ കണ്ടെത്തിയത്. പ്രോജക്​ട്​ ഡയറക്ടര്‍ കുട്ടികൃഷ്ണ​ന്‍റെ പിന്തുണയും ആവോളം ലഭിച്ചു.
പ്രശസ്ത ചിത്രകാരിയും ലളിതകലാ അക്കാദമി മെംബറുമായ ഒറ്റപ്പാലം സ്വദേശി ശ്രീജ പള്ളമാണ് അട്ടപ്പാടിയുടെ ഗോത്രജീവിതം അതിമനോഹരമായി വരച്ചത്. നിര്‍ദേശങ്ങള്‍ നൽകാനും വരക്കാനും നിറങ്ങള്‍ തെരഞ്ഞെടുക്കാനും സാജന്‍ സിന്ധു, ഹംസ മാളിക എന്നിവരുണ്ടായിരുന്നു. വരക്കാന്‍ വന്നപ്പോഴാണ് വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് മനസ്സിലായതെന്ന് ശ്രീജ ടീച്ചര്‍ പറഞ്ഞു. തനിക്കുമുമ്പ് പലരും ഇതേറ്റെടുത്തെങ്കിലും പ്രോജക്ട് വിഭാവനം ചെയ്യുന്ന നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗോത്ര സമൂഹത്തിനുള്ളതുപോലെ (ഗോണ്ട്, വാര്‍ളി) ചിത്രകലയില്‍ ഒരു പാരമ്പര്യവും അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ക​ണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള രീതി വരയില്‍ കൊണ്ടു വന്നാലും കേരളത്തിലെ ചിത്രകലയിലെ ദൃശ്യ ബോധക്കുറവ് കാരണം ഇവ ജനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ചുറ്റുപാടുകളോടും പ്രകൃതിയോടും വൈകാരികമായി സംവദിച്ചാണ് ഗോത്രജനത ജീവിക്കുന്നത്. തീർത്തും റിയലിസ്​റ്റിക് ചിത്രങ്ങളായാല്‍ വേണ്ടത്ര ശക്തി പകര്‍ന്നു നല്‍കില്ലെന്ന് തോന്നി.
ഗോത്ര സമൂഹത്തി​ന്‍റെ ജീവിതരീതിയും ഭാഷയും സംസ്കാരങ്ങളും മലയാളി മനസ്സില്‍നിന്ന്​ തികച്ചും വ്യത്യസ്തമാണ്. ഈ  തനിമ ഉണ്ടാവണമെങ്കില്‍ സാധാരണ സ്കൂളില്‍ വരക്കുന്ന ചിത്രങ്ങളില്‍നിന്ന്​ വ്യത്യസ്തമാകണം. ഒരു എല്‍.പി സ്കൂള്‍ ആകുമ്പോള്‍ പൂർണമായും റിയലിസ്​റ്റിക് രീതി കൈവിടാനും കഴിയില്ല. കുട്ടികള്‍ക്ക് വിദ്യാലയം ഒരു രണ്ടാം വീടായി തോന്നണം. തങ്ങളുടെ വിലമതിക്കാനാവാത്ത പൈതൃകം അവര്‍ തിരിച്ചറിയണം. കുട്ടിക്ക് അപരിചിതത്വം തോന്നരുത്. ഒപ്പംതന്നെ സമാനമല്ലാത്തത് ആയിരിക്കണം. തീര്‍ത്തും പുതുമയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാര്‍ക്ക് സമ്മാനിക്കണം.
അതുകൊണ്ടുതന്നെ വരകൊണ്ടുള്ള ആശയാവിഷ്​കാരം ഒരു വെല്ലുവിളിതന്നെയായിരുന്നു. എവിടെ തിരഞ്ഞിട്ടും ഒരു മാതൃകയും ക​െണ്ടത്താനുമായില്ല. 15 വര്‍ഷമായി അട്ടപ്പാടിയില്‍ അധ്യാപികയും ആദിവാസി കുട്ടികള്‍ പഠനരംഗത്ത് അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ‘അഗെ ദ് നായാഗ’ (മാതൃഭാഷ) എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത സിന്ധു സാജനും ആദിവാസി ഗോത്ര അധ്യാപകന്‍ രംഗന്‍ മാഷും രവിയേട്ടനുമൊക്കെ പറഞ്ഞു തന്ന കാര്യങ്ങളും എ​ന്‍റെ കുറച്ചനുഭവങ്ങളും ഭാവനയുമൊക്കെ ചേർത്തായിരുന്നു തുടക്കം ശ്രീജ ടീച്ചര്‍ പറഞ്ഞു.
ഭാഷ, വേഷം, ആചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഈ മൂന്ന് വിഭാഗങ്ങളും വ്യത്യസ്തമാണ്. അട്ടപ്പാടിയുടെ നൂറ്റാണ്ടുകളുടെ ചരിത്രം പൂര്‍ത്തിയാക്കുക എന്നത്​ ശ്രമകരമായ കാര്യമാണെങ്കിലും ഇനിവരുന്ന തലമുറക്കായി കരുതിവെക്കാന്‍ പറ്റിയ വലിയ നിധി തന്നെയാണ് ഈ ചിത്രങ്ങള്‍. ഇതിനു ചുക്കാന്‍ പിടിച്ച ബി.ആര്‍.സി ചരിത്രത്തോട് കാട്ടിയത് വലിയ നീതിയാണ്.
സെളി മെ കാല യിലെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇപ്പോ തയ്യാറാക്കിയ ഒരു കുഞ്ഞു വീഡിയോ👇👇


കോഴിക്കോട് നാഷണൽ ബുക്ക് ട്രസ്റ്റും കിർത്താഡ്സും 2019 ആഗസ്റ്റിൽ ഗോത്രകഥ ബാലസാഹിത്യ ശില്പശാല സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ വിവിധ ഗോത്ര വിഭാഗങ്ങളിലെ കഥകൾ അവരെക്കൊണ്ടു തന്നെ പറയിച്ച് മലയാള ലിപിയിലേക്ക് ഒരു സംഘം മാറ്റിയെഴുതുന്നു. ഇങ്ങനെ ലിഖിത രൂപത്തിൽ ആയവയെ ചിത്രരൂപത്തിലേക്ക് മാറ്റിയത് ശ്രീജ ടീച്ചറുടെ നേതൃത്വത്തിലുള്ള സംഘമാണ്.

നൂറ്റവന്മാരും പാണ്ഡവന്മാരും തമ്മില്‍ വൈരമുണ്ടായതെങ്ങിനെ (നൂറ്റൊരുവരും പാണ്ഡന്മാരും തമ്മിലുള്ള വൈയിരിയത്തിന്റെ ചരിത്തിരം) തൊടുപുഴ പട്ടലക്കുടിയില്‍ നിന്നെത്തിയ ഗംഗാധരനും പി.ടി. തങ്കച്ചനും പറഞ്ഞ ചരിത്രം ടീച്ചർ ചിത്രമാക്കിയത്.
ഇതാ വേറൊരു ചരിത്ര ചിത്രം👇👇

https://m.facebook.com/story.php?story_fbid=10219442946770148&id=1407139479

മഹാഗണിയുടെ തോടിൽ ടീച്ചറുടെ കലാവിരുത്

https://youtu.be/vwkwS526Moc