03-03-20

🌹🌼🌹🌼🌹🌼🌹🌼🌹🌼
🙏പ്രിയമുള്ളവരെ  ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🌹🌼🌹🌼🌹🌼🌹🌼🌹🌼
🌼🌼🌼🌼🌼🌼🌼🌼🌼🌼
🌹 ആഗോളതലത്തിൽ മികച്ച സമകാലിക ചിത്രകാരന്മാരുടെ പട്ടിക തയാറാക്കി യുനെസ്കോ ബഹുമതി നൽകി ആദരിച്ച 40 ചിത്രകാരന്മാരിൽ ഒരാൾ.
🌹മാഹിയിൽ ജനിച്ച് കലയുടെ സാമ്രാജ്യമായ പാരീസിൽ ചിത്രകലയുടെ ചക്രവർത്തിയായി 24 വർഷം വിരാജിച്ച വ്യക്തി
🌹 സ്വന്തം കയ്യൊപ്പുള്ള  ചിത്രത്തിന് ആവശ്യപ്പെടുന്ന വില നൽകാൻ പാരീസിലെ ആരാധകർ കാത്തിരിക്കുമ്പോഴും തന്റെ ശിഷ്ട ജീവിതം  അടിച്ചമർത്തപ്പെടുന്ന ജനതയ്ക്കായി ഉഴിഞ്ഞുവെച്ചയാൾ
🌼🌼🌼🌼🌼🌼🌼🌼🌼🌼
പ്രിയപ്പെട്ടവരേ പറയാമോ...ഇന്നു നമ്മൾ ആരെയാണ് കൂടുതൽ അടുത്തറിയാൻ പോകുന്നതെന്ന്😊😊

പാരീസ് മോഹൻ കുമാർ

പാരീസ് മോഹൻ കുമാർ
🌼🌹🌼🌹🌼🌹🌼🌹
പ്രകൃതിജീവനത്തിന്റെ പാഠങ്ങൾ ചിത്രങ്ങൾ വഴിയും തന്റെ ജീവിതം തന്നെ ഒരു വലിയ പാഠമാക്കി മാറ്റിക്കൊണ്ടും പാർശ്വവൽക്കരിക്കപ്പെടുന്ന ഒരു കൂട്ടം ജനതയുടെ ഉന്നമനത്തിനായി ജീവിതം തന്നെ  മാറ്റി വെച്ച പാരീസ് മോഹൻ കുമാർ 1947 ൽ മാഹിയിൽ സാധാരണ കുടുംബത്തിൽ ജനിച്ചു.മോഹന് രണ്ട് വയസുള്ളപ്പോൾ തന്നെ അച്ഛൻ ഫ്രഞ്ച് ഗവ. ക്രൂരതയിൽ കൊല്ലപ്പെട്ടു.അത്യധികം ദുരിതപൂർണമായ കുട്ടിക്കാലം. എന്നിട്ടും ചിത്രകലയോടുള്ള അടങ്ങാത്ത വാസന ഉള്ളിൽ ഉള്ളതു കൊണ്ടാകാം ആ ദാരിദ്ര്യത്തിലും ചിത്രകലയിൽ തന്റെ കഴിവ് അല്പാല്പം തെളിയിച്ചു കൊണ്ടിരുന്നു. ആയിടെയാണ് പാരീസ് മോഹൻ കുമാർ സ്വാമി ദയാനന്ദ സരസ്വതിയെ കണ്ടുമുട്ടുന്നത്.ഈ കൂടിക്കാഴ്ച പാരീസ് മോഹൻ കുമാറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.കോമൺവെൽത്തിലെ ബ്രിട്ടീഷ് സായ്പിന്റെ കൂടെ ഒരു ചിത്രപ്രദർശനം നടത്താൻ ഒരവസരം ലഭിക്കുകയും പാരീസ് മോഹൻ കുമാറിന്റെ ചിത്രങ്ങൾ മുഴുവൻ വിറ്റുപോവുകയും ചെയ്തു. സ്വാമിയോടൊപ്പം കൂടി പല വിദ്യകളും അദ്ദേഹം പഠിച്ചെടുത്തു. പോണ്ടിച്ചേരിയിലും ഋഷികേശിലും പോവുകയും പോണ്ടിച്ചേരിയിൽ നിന്ന് തന്റെ അച്ഛന്റെ ഘാതകരെ കുറിച്ച് ചെറിയ സൂചന ലഭിക്കുകയും ചെയ്തു. ഫ്രാൻസിൽ പോകണം എന്ന തന്റെ ആഗ്രഹം സ്വാമിയെ അറിയിക്കുകയും പിന്നാലെ അതിനുള്ള വഴിയൊരുങ്ങുകയും ചെയ്തു. ഏത് രാജ്യത്തെ ഭരണകൂടം കാരണമാണോ താൻ അനാഥനായത് അതേ രാജ്യത്ത് 24 വർഷം ചിത്രകലയിലെ മുടിചൂടാമന്നനായി അദ്ദേഹം ജീവിച്ചു.
[പ്രജിത.കെ.വി - തിരൂർ ]

അടുത്ത ചൊവ്വ  പാരീസ് മോഹൻ കുമാറായാലോ എന്ന ചിന്ത എനിക്ക് തന്നത് നമ്മുടെ സജിത്ത് മാഷാണ്🙏🙏😊
ഇന്നലെ രാത്രി മോഹൻ സാറെ വിളിക്കുകയും ഇന്ന് രാവിലെ ഒന്നു കൂടെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്റെ  വ്യക്തിപരമായ തിരക്കുകൾ കാരണം സംഭാഷണം നിറുത്തേണ്ടതായി വന്നു.
   ഖാദിയുടെ വെളളമുണ്ടും ഷർട്ടും, സന്യാസിയുടെ കെട്ടും മട്ടും... പക്ഷെ സംസാരിച്ചു തുടങ്ങിയാൽ 74 -ാം വയസിലും വിപ്ലവ വീര്യം വാക്കുകളിൽ നിറയുന്നു .. തന്റെ നാട്ടിലെ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ മാറി നിൽക്കാതെ അവരിലൊരാളായി മാറി, തന്റെ ചിത്രങ്ങൾ വിറ്റു കിട്ടുന്ന പണം അവർക്കായി ഉപയോഗിക്കുന്ന ആ സമരവീര്യം🙏🙏🙏🙏

ഇന്ന് കാലത്ത് പാരീസ് മോഹൻ കുമാറുമായി അര മണിക്കൂർ  സംസാരിച്ചതിൽ നിന്നും കുറച്ചു ഭാഗം....

"ഞാൻ എല്ലായ്പ്പോഴും പ്രകൃതിയിൽ സ്ത്രീകളെ വരയ്ക്കുന്നു. ഒരു ബസ് സ്റ്റോപ്പിൽ ഇപ്പോൾ ഒരു സ്ത്രീ സുരക്ഷിതമല്ല. ഞാൻ ഒരു സാങ്കൽപ്പിക ലാൻഡ്സ്കേപ്പ് സൃഷ്ടിക്കുകയും അവിടെ ഒരു സ്ത്രീയെ സ്ഥാപിക്കുകയും ചെയ്യുന്നു. ആർക്കും അവളെ തൊടാൻ കഴിയില്ല. അവൾ കാട്ടിൽ സുരക്ഷിതയാണ് " _
[ പാരീസ് മോഹൻകുമാർ ]
അദ്ദേഹത്തിന്റെ ചിത്രങ്ങളിലധികവും പ്രകൃതിയും സ്ത്രീയും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നത് ഇതു കൊണ്ടാകാം
 യുനസ്കോ ആർട് ബുക്കിൽ നിന്നും
👇👇👇👇









 ഇദ്ദേഹത്തിന്റെ  ചിത്രകലാ പ്രദർശന ക്ഷണപത്രിക👇
 പാരീസ് മോഹൻ കുമാറിന്റെ ഇന്നു കളെക്കുറിച്ച് കൂടുതലറിയേണ്ടേ?😊😊
http://www.kannurmetroonline.com/sections/news/main.php?news=29719
http://www.bengaluruvartha.in/archives/27057

ചിത്രങ്ങളിലൂടെ...

ചിത്രങ്ങൾ ഒരു വീഡിയോയാക്കി ഇപ്പോ പെട്ടെന്ന് മാറ്റിയതാണ്.ഇതെല്ലാം മോഹൻ സാർ ഇന്നയച്ചു തന്ന ചിത്രങ്ങൾ.🙏🙏 ഇനിയുമുണ്ട് പോസ്റ്റു ചെയ്യാൻ... സ്ഥല, സമയ  പരിമിതി🙏
വീഡിയോ ലിങ്കുകൾ👇
https://youtu.be/3t6FHtuNhmI
https://youtu.be/9svgVZi66IM