10-12-19

🙏🌹🙏🌹🙏🌹🙏🌹🙏🌹
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🌹🙏🌹🙏🌹🙏🌹🙏🌹

സി.എൻ.കരുണാകരൻ എന്ന സി.എൻ- അന്തരിച്ചിട്ട് ഡിസംബർ 14 ന് 6 വർഷം പൂർത്തിയാകുന്നു. ഇന്നത്തെ ചിത്രസാഗരം അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ഏറെ ആദരവോടെ  സമർപ്പിക്കുന്നു.🙏🙏🙏

സി.എൻ.കരുണാകരൻ
സി.എൻ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന ചിത്രകാരൻ ... കേരളത്തിൽ ചിത്രകലയുടെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തി....ചുവർച്ചിത്രങ്ങളുടെ താളവും പാറ്റേണും തന്റെ ചിത്രങ്ങളിലൂടെ പുനരാവിഷ്ക്കരിച്ച് യൂറോപ്യൻ സ്വാധീനം മറികടന്ന് കേരളീയ ചിത്രകലയ്ക്ക് വ്യത്യസ്തമായ ഒരു തലം നൽകിയ മഹാൻ.. കാലിഗ്രാഫിയിലും മിടുക്കൻ... പാരമ്പര്യവും ആധുനികതയും അതി മനോഹരമായി സമ്മേളിക്കുന്നു സി.എന്നിന്റെ ചിത്രങ്ങളിൽ🙏

1940 ൽ ഗുരുവായൂരിനടുത്തുള്ള ബ്രഹ്മകുളത്ത് ഒരു സാധാരണ കുടുംബത്തിൽ ജനനം. അച്ഛൻ ടി.പി.ചന്ദ്രശേഖര മേനോൻ. അമ്മ ചിറ്റാടനായ്ക്കത്ത് മീനാക്ഷിയമ്മ .സമാധാനപരമായ ഒരു ഗ്രാമീണാന്തരീക്ഷത്തിൽ സ്വാതന്ത്ര്യലബ്ധിക്ക്  മുമ്പ് വളർന്ന ഒരു ബാലൻ സ്വപ്നം കാണുന്ന ചക്രവാളത്തിന്റെ പരിധി ഗ്രാമത്തിലൊതുങ്ങി നിൽക്കുന്ന കാലം -അക്കാലത്ത് പ്രചാരത്തിലിരുന്ന ബ്രിട്ടീഷ് മാഗസിന്റെ വർണ മനോഹരമായ കവറുകൾ ശേഖരിച്ച് നോക്കി വരയ്ക്കലായിരുന്നു ആ ബാലന്റെ പ്രധാന വിനോദം. ഇതു തന്നെയാകാം കലാവാസനയുടെ തുടക്കവും...ബാല്യത്തിൽ പിടിപെട്ട ടൈഫോയിഡ് ആ ബാലന്റെ ഒരു കാലിനെ വല്ലാതെ ബാധിച്ചിരുന്നു😞. തുടർന്നു നടന്നു കൊണ്ടിരിക്കുന്ന  ആയുർവേദ ചികിത്സ പലപ്പോഴും ആ ബാലന്റെ സ്ക്കൂൾ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു.പoനത്തിലെ പിന്നോക്കാവസ്ഥ മറികടന്ന് സ്കൂളിൽ ശ്രദ്ധേയനാകാൻ ആ ബാലൻ കണ്ടു പിടിച്ച മാർഗം തന്റെ ജൻമ സിദ്ധ കഴിവായ ചിത്രകലയായിരുന്നു.മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കുഞ്ഞു സി.എൻ. വരച്ച അശോകസ്തംഭം അക്കാലത്ത് ആ ബാലനെ ഏറെ ശ്രദ്ധേയനാക്കി. ഈയൊരു തുടക്കമാണ് സി.എൻ.കരുണാകരൻ എന്ന ചിത്രകാരന്റെ വളർച്ചയ്ക്ക് വഴിതെളിച്ചത്.

കുളത്തിന്റെ നടുവിൽ വിരിഞ്ഞു നിൽക്കുന്ന താമരപ്പൂവ് കണ്ട് മോഹിച്ച 9 വയസുകാരൻ ബാലൻ ... കരുണാകരൻ - ആ പ്രായത്തിലെ ആൺകുട്ടികളെപ്പോലെ നീന്തിച്ചെന്ന് പൂ പറിക്കാനായിരുന്നില്ല ആ കുഞ്ഞിന് താത്പര്യം;അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് വരയ്ക്കുന്നതിനായിരുന്നു. ഇങ്ങനെ വരച്ച താമരപ്പൂവിന്റെ ചിത്രം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ മുഖചിത്രമായി വന്നു😊 കലാജീവിതത്തിന്റെ ആരംഭം അങ്ങനെ താമരപ്പൂവിൽ തുടങ്ങി🙏🙏🙏

ഗ്രാമീണ ലൈബ്രറിയിൽ കരുണാകരന്റെ കുഞ്ഞു കൈകൾ പരതിയത് ബാല പ്രസിദ്ധീകരണങ്ങളായിരുന്നില്ല - KCS പണിക്കരുടെ ചിത്രങ്ങളും ലേഖനങ്ങളുമായിരുന്നു.മദ്രാസ് ഫൈൻ ആർട്സ് കോളേജിനെക്കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞ ആ ബാലൻ 12-ാം വയസിൽ സ്കൂൾ പഠനം അവസാനിപ്പിച്ച് ചെന്നൈയിലേക്ക് വണ്ടി കയറി. പെയിന്റിംഗിലായിരുന്നു താത്പര്യമെങ്കിലും പത്താം തരം പാസാവാത്തത് വിനയായി.ആ ബാലന്റെ ആവേശം കണ്ട് ഡിസൈനിംഗ് കോഴ്സിന്റെ പ്രവേശനപ്പരീക്ഷ അധികൃതർ എഴുതിച്ചു.അത്ഭുതമെന്നു പറയട്ടെ ,ഒന്നാം റാങ്കോടെ ആ പ്രവേശനപ്പരീക്ഷ സി.എൻ പാസായി. തുടർന്ന് ഡിസൈനിംഗിൽ ഡിപ്ലോമ പരീക്ഷയിൽ സ്വർണ മെഡലും കരസ്ഥമാക്കി. പെയിന്റിംഗിലെ അതീവ താത്പര്യത്തിന് പത്താം ക്ലാസ് പിന്നെ വിഘാതമായില്ല. പെയിന്റിംഗ് ഡിപ്ലോമയും സ്വർണ മെഡലോടെ കരസ്ഥമാക്കി.

ഡി.പി.റോയ് ചൗധരി, KCS പണിക്കർ എന്നിവരുടെ കീഴിലുള്ള പഠനം സി. എന്നിലെ കലാകാരനെ ഉയർത്താൻ  തക്കതായിരുന്നു.തുടർപഠനം കെ.ശ്രീനിവാസലു എന്ന ചിത്രകാരന്റെ കീഴിലായിരുന്നു.ഈയൊരു ശിക്ഷണം സ്വന്തം സ്വത്വം തിരിച്ചറിയാനും ചിത്രകലയിൽ ഏതു മേഖല തെരഞ്ഞെടുക്കണമെന്ന് ഉറപ്പിക്കാനും സി. എന്നിനെ സഹായിച്ചു.

പഠനശേഷം ചെന്നൈയിൽത്തന്നെ താമസിക്കുകയും ചിത്രരചനയോടൊപ്പം തമിഴ് സിനിമാ കലാസംവിധായകരുടെ കൂടെ സഹായിയായും കൂടി .ഇടയ്ക്ക് മറീന ബീച്ചിലെ ശംഖുകളിൽ പെയിന്റ് ചെയ്തും ഉപജീവനം നടത്തിയ പ്രകാശമാനമല്ലാത്ത ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളം സിനിമകളിലെ കലാസംവിധാനവും അദ്ദേഹത്തിനു ലഭിക്കാൻ തുടങ്ങി.

1970ൽ കേരളത്തിലേക്ക് താമസം മാറ്റി. കേരള കലാപീഠത്തിൽ ഇൻസ്ട്രക്ടറായി ജോലി ലഭിച്ചു.ഇക്കാലയളവിൽ എം.വി.ദേവൻ, കാനായി, എ.സി.കെ.രാജ, നമ്പൂതിരി ,ശ്രീകണ്ഠൻ നായർ തുടങ്ങി ഒട്ടനവധി മഹത് വ്യക്തികളുമായി ഇടപഴകാനും അടുത്ത ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.മൂന്നു വർഷത്തിനു ശേഷം കേരളത്തിലെ ആദ്യ സ്വകാര്യ ആർട്സ് ഗ്യാലറി ചിത്രകൂടം അദ്ദേഹം സ്ഥാപിച്ചു.കച്ചവട മനോഭാവമില്ലാത്തതിനാലാകാം 4 വർഷത്തിനു ശേഷം ആ സ്ഥാപനം അടച്ചു പൂട്ടി. പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ ചിത്രരചനയിൽ മാത്രമായി.ഗുരുവായൂരിലെ ചുമർച്ചിത്ര നവീകരണത്തിന്റെ ചുമതലയും അദ്ദേഹത്തിനു ലഭിച്ചു.കൂടെയുള്ളവർ പലരും വിദേശത്തേക്ക് ചേക്കേറിയപ്പോഴും കേരളത്തിൽ തന്നെ താമസിച്ച് ചിത്രം വരച്ച് ജീവിക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം.1992 ൽ പാലറ്റ് പ്യൂപ്പിൾ സംഘടിപ്പിച്ച CNന്റെ  ചിത്രപ്രദർശനത്തോടെയാണ് ചിത്ര വിൽപ്പനയ്ക്ക് കേരളത്തിലുള്ള സാധ്യത കേരളീയർ മനസിലാക്കിയത്.


ക്രമേണ പ്രശസ്തിയിലേക്കുയർന്ന സി.എൻ കേരള ലളിത കലാ അക്കാദമി അധ്യക്ഷനുമായിരുന്നു. അക്കാലത്ത് കേരളത്തിലുണ്ടായിരുന്ന പ്രധാന പത്രങ്ങളിലും മാസികകളിലും അദ്ദേഹത്തിന്റെ വർണ വൈവിധ്യം വസന്തം തീർത്തു. ഐതിഹ്യമാലയുടെ ഇംഗ്ലീഷ് തർജമയായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച Lore and Legendട of Kerala യിലും സി.എൻ  ആണ് ചിത്രം വരച്ചിരിക്കുന്നത്. ഈശ്വരിയാണ് ഭാര്യ. ആയില്യൻ, അമ്മിണി എന്നിവർ മക്കളും. അസുഖബാധയാൽ മരണാസന്നനായി  കിടന്നപ്പോൾ വരച്ച മുട്ടിലിഴയുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ് സി.എൻ വരച്ച അവസാന ചിത്രം. ആ ചിത്രം വരച്ചു കൊടുത്ത അഞ്ചാം നാൾ - 2013 ഡിസംബർ 14 ന് അദ്ദേഹം നിത്യനിദ്രയിലേക്ക് ആണ്ടു പോയി.🙏https://www.facebook.com/devangeetham/posts/717145541678159

സി.എൻ.അന്തരിച്ചതിന് അടുത്ത ദിവസം
എഫ്.ബി.യിൽ വന്ന അനുസ്മരണക്കുറിപ്പ്🙏
https://prathipaksham.in/cn-karunakaran-sahayathra-ct-thankachan-obituary/

സി.എൻ.അന്തരിച്ച് ഒരു വർഷം തികയുന്ന അന്ന് സി.ടി.തങ്കച്ചൻ എഴുതിയ അനുസ്മരണം🙏🙏

മേൽക്കൊടുത്ത രണ്ടു അനുസ്മരണവും സി.എൻ എന്ന ചിത്രകാരനെ ... വ്യക്തിയെ ... കൂടുതൽ അടുത്തറിയാൻ നമ്മെ സഹായിക്കും🙏

https://m.facebook.com/photo.php?fbid=664791763560146&id=300337750005551&set=a.664791666893489&source=43
👏👏👏 സി. എൻ എന്ന ചിത്രകാരൻ എപ്പോഴും വിസ്മയ० സൃഷ്ടിച്ചിരുന്നു. നന്ദി അറിവ് പങ്ക് വെച്ചതിന്. അദ്ദേഹത്തിൻെറ മാസ്റ്റർപീസ് ചിത്രം കൂടി ഉൾപ്പെടുത്താമായിരുന്നു.....

സി.എൻ.കരുണാകരന്റെ ചിത്രപ്രദർശനം.ലിങ്ക് തുറന്നു വരുമ്പോൾ ചിത്രത്തിന്റെ വശത്തുള്ള ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ കുറേയേറെ ചിത്രങ്ങൾ കാണാം

സി.എൻ.ചാർക്കോളിൽ വരച്ച ചിത്രം
സി. എന്നും ചാർക്കോളിൽ വരച്ച ചിത്രവും സംസ്ഥാന വിദ്യാരംഗ സാഹിത്യോത്സവത്തിൽ
അദ്ദേഹത്തിന്റെ ചിത്ര ശേഖരത്തിൽ നിന്നും കുറച്ച് ചിത്രങ്ങൾ👇👇
🌹
🌹
🌹
🌹
🌹
🌹
🌹
🌹
🌹
സി.എൻ.കലാസംവിധാനം നിർവഹിച്ച സിനിമകൾ
 🌹അശ്വത്ഥാമാവ്
 🌹ഒരേ തൂവൽ പക്ഷികൾ
 🌹അക്കരെ
 🌹പുരുഷാർത്ഥം
 🌹ആലീസിന്റെ അന്വേഷണം
https://youtu.be/MxRmrHHDdIU
https://youtu.be/4ovOmN1dFlM
https://youtu.be/ObXdfAS4dm4
https://youtu.be/NrdEO-IKE4E
 

അദ്ദേഹത്തിന്റെ എഫ്.ബി. പേജ്
https://m.facebook.com/CNKarunakaran/

ഡക്കാൻ ക്രോണിക്കിളിൽ വന്ന മരണവാർത്ത😞
https://www.deccanchronicle.com/131215/news-current-affairs/article/painter-cn-karunakaran-dies

ഇടശ്ശേരിയുടെ ജന്മശതാബ്ദി വേളയിൽ അമ്പാടിയിലേക്ക് വീണ്ടും എന്ന കവിതയ്ക്ക് സി.എൻ നൽകിയ ചിത്രാവിഷ്കാരം👇👇
https://web.archive.org/web/20060617094404/http://www.edasseri.org/celebrations/orthiccreativecenter.htm
 
ബഹുമതികൾ
🏆🏆🏆🏆🏆🏆
 🥇1956- തമിഴ് നാട് സംസ്ഥാനം നൽകിയ സുവർണ മെഡൽ
 🥇1964- മദിരാശി ലളിതകലാ അക്കാദമി അവാർഡ്
 🥇1971,1972,1975- കേരള ലളിതകലാ അക്കാദമി അവാർഡ്
 🥇2000-പി.ടി.ഭാസ്കരപ്പണിക്കർ അവാർഡ്
 🥇2003- മലയാറ്റൂർ രാമകൃഷ്ണൻ പുരസ്കാരം
 🥇2005-കേരള ലളിത കലാ അക്കാദമി ഫെലോഷിപ്പ്
https://keralabookstore.com/book/mythic-imagination-art-of-c-n-karunakaran/2888/

സി.എന്നിന്റെ സൃഷ്ടികളും  അതിനെക്കുറിച്ചുള്ള പഠനവും ഉൾപ്പെടുത്തി ശ്രീ.സത്യപാൽ എഡിറ്റു ചെയ്ത പുസ്തകം _Mythic Imagination Art of CN Karunakaran