11-02-19

🌼🌹🌼🌹🌼🌹🌼🌹🌼🌹
ചിത്രസാഗരം പംക്തിയിലേക്ക് എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ സ്വാഗതം 🙏🙏
🌼🌹🌼🌹🌼🌹🌼🌹🌼🌹
സൗഹൃദങ്ങൾ  ഇങ്ങനെയൊക്കെ എനിക്ക്  ഉപകാരപ്പെട്ടല്ലോ എന്ന അദ്ഭുതത്തിലാണ് ഞാൻ😊🙏🙏 പ്രവീൺ മാഷും രതീഷ് മാഷും വഴി ലഭിച്ച ചിത്രസാഗരം  ...🙏🙏 നമ്മുടെ പ്രമോദ് മാഷ് വഴി രമേശ് രഞ്ജനം മാഷേയും രമേശ് മാഷ് വഴി മദനൻ മാഷേയും മാഷ്  വഴി ചിത്രകലാ ലോകത്തെ പ്രഗത്ഭരേയും അടുത്തറിയാൻ കഴിഞ്ഞത്... ഈ സൗഭാഗ്യങ്ങളിൽ ഞാൻ തൃപ്തയാണ്.. കേരളചിത്രകലയിലെ അഗ്രഗണ്യന്മാരായ നമ്പൂതിരിമാഷ്, മദനൻ മാഷ് എന്നിവരെ നേരിൽ കണ്ട് അവരുടെ ചിത്രകലാനുഭവങ്ങൾ അറിയാൻ കഴിഞ്ഞു....ഇന്നലെയിതാ  വേറൊരു പ്രശസ്ത ചിത്രകാരനെ 🙏🙏🙏

പ്രിയരേ.. ഇപ്പോ നിങ്ങൾക്ക് അറിയാൻ ആകാംക്ഷയുണ്ടാകുമല്ലേ ആ ചിത്രകാരൻ ആരാണെന്ന്😊😊😊

കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനായും പിന്നീട് ചെയർമാനായും മാറിയ വ്യക്തി🙏തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈൻ ആർട്സിന്റെ മുൻ പ്രിൻസിപ്പൽ🙏🙏🙏

പ്രൊഫസർ. കാട്ടൂർ നാരായണ പിള്ള
[സമഗ്രയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എട്ടാം തീയതി  മുതൽ തിരുവനന്തപുരത്തായിരുന്നു.മദനൻ മാഷ് ടെ കയ്യിൽ നിന്നും നമ്പർ വാങ്ങി ഭയത്തോടെയാണ് കാട്ടൂർ സാറെ വിളിച്ചത്.ഇന്നലെ വൈകീട്ട് കുലശേഖരത്തുള്ള സാറിന്റെ വീട്ടിൽ പോയി.സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ സന്ദർഭം ... സ്വന്തം മകളായി കണ്ട് കാട്ടൂർ സാറും ഭാര്യ ഭാമ ടീച്ചറും എത്ര സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്🙏🙏 ഒത്തിരി ചിത്രങ്ങൾ അദ്ദേഹം കാണിച്ചു തന്നുവെങ്കിലും എല്ലാം ഇന്ന് ഉൾക്കൊള്ളിക്കാൻ സമയക്കുറവ് കൊണ്ട് സാധിച്ചിട്ടില്ല. കണ്ട ആവേശത്തിലും ഒറ്റയ്ക്കായതിനാലും വീഡിയോ എടുക്കാനും കഴിഞ്ഞില്ല. ചിത്രകലാ സംസാരവും സല്ലാപവും ചായസൽക്കാരവും കഴിഞ്ഞ് റോഡു വരെ എനിക്ക് കൂട്ടു വന്ന് ഓട്ടോറിക്ഷയിൽ കയറ്റിയ ശേഷമാണ് കാട്ടൂർ സർ തിരിച്ചു പോയത്... നമിക്കുന്നു സർ ഈ ലാളിത്യത്തെ ...🙏 പെരുമയെ....🙏]

പ്രൊഫസർ .കാട്ടൂർ നാരായണപിള്ള
🌼🌹🌼🌹🌼🌹🌼🌹🌼

മാവേലിക്കരയിലെ ചെട്ടിക്കുളങ്ങരയിൽ കാട്ടൂർ ഗോവിന്ദപ്പണിക്കരുടേയും ഗൗരിയമ്മയുടേയും മകനായി 1946ലാണ് കാട്ടൂർ സർ ജനിച്ചത്.സ്കൂൾ പഠനത്തിനു ശേഷം 1962 - 67 കാലഘട്ടത്തിൽ മാവേലിക്കര രവിവർമ സ്കൂൾ ഓഫ് പെയിന്റിംഗിൽ ചിത്രകലാ പഠനം പൂർത്തിയാക്കി. തുടർ പഠനം മദിരാശി കോളേജ് ഓഫ് ആർട്സ് ആന്റ് ക്രാഫ്റ്റിലായിരുന്നു. ചിത്രകലയുടെ സമകാലികതയും വ്യാപ്തിയും താൻ തിരിച്ചറിഞ്ഞതും തന്റെ ചിത്രകലയിൽ അത് സന്നിവേശിപ്പിച്ചതും മദിരാശിയിലെ പഠനകാലത്തായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഈ ഒരു ഉണർവ് അദ്ദേഹം ഇന്നും നിലനിർത്തുന്നുണ്ട് എന്നത് ചിത്രകലയോടുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന് ഉത്തമ ദൃഷ്ടാന്തമാണ്. ഓരോ കാലയളവിലും അദ്ദേഹം സ്വീകരിക്കുന്ന വ്യത്യസ്തമായ ചിത്രകലാ ശൈലിയും മാധ്യമങ്ങളും തന്നെ ഇതിനുദാഹരണം

ചിത്രപ്രദർശനങ്ങൾ
🌼🌹🌼🌹🌼🌹🌼🌹

🌹1972 ൽ മധ്യ പ്രദേശിലെ ജബൽപ്പൂരിൽ വെച്ചു നടന്ന ആൾ ഇന്ത്യ ആർട് ടീച്ചേഴ്സ് സമ്മർ ക്യാമ്പിൽ അദ്ദേഹം ആർട് ഓറിയന്റേഷൻ ട്രെയിനിംഗ് പൂർത്തിയാക്കി.
🌹 1981 ൽ ഡൽഹിയിൽ വെച്ചു നടന്ന നാഷണൽ എക്സിബിഷൻ ഓഫ് ആർട്സിൽ പങ്കെടുത്തു.
🌹 1986 ൽ ഭോപ്പാലിൽ വെച്ചു നടന്ന ഭാരത് ഭവൻ ബിനാലെയിലെ നിറസ്സാന്നിധ്യം
🌹1988 ൽ ഗവേഷണ ചിത്രരചനയ്ക്ക് കേന്ദ്ര സംസ്കാരിക വിഭാഗത്തിന്റെ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
🌹 1998 രാജസ്ഥാൻ ലളിത കല അക്കാദമി യുടെ ആൾ ഇന്ത്യ ഡ്രോയിംഗ് എക്സിബിഷനിൽ പങ്കാളിത്തം.
🌹 2002 ൽ ചിക്കാഗോയിൽ ചിത്രപ്രദർശനം...

തുടങ്ങി 60 ൽ പരം മേജർ ചിത്ര പ്രദർശനങ്ങൾ ..
എട്ട് ഏകാംഗ പ്രദർശനം...

ഇനിയുമിനിയും പ്രദർശനങ്ങൾ തുടരട്ടെ എന്ന ആശംസകൾ പ്രിയ സർ🙏🙏🙏🙏

അലങ്കരിച്ച പദവികൾ
🌼🌹🌼🌹🌼🌹🌼🌹🌼🌹

ത്രകലാ പഠനത്തിനു ശേഷം വരയിലെന്ന പോലെ അധ്യാപന രംഗത്തും അദ്ദേഹം ശോഭിച്ചു.
🌹 തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ ലക്ചററായും പ്രൊഫസറായും പിന്നീട് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ചു .
🌹 ശ്രീശങ്കരാചാര്യ സർവകലാശാലയുടെ ഫൈൻ ആർട്സ് ഫാക്കൽറ്റിയുടെ പെയിന്റിംഗ് വിഭാഗം റീഡറായിരുന്നു
🌹 മലയാളം സർവകലാശാലയുടെ പ്രാരംഭ ഘട്ടത്തിൽ ഉപദേശക സമിതി അംഗമായിരുന്നു
🌹 കേരള സർവകലാശാലയിൽ ഫൈൻ ആർട്സ് ഫാക്കൽട്ടി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം
🌹 എം.ജി സർവകലാശാലയിൽ സെനറ്റ് മെംബർ
🌹 കേരള ലളിതകല അക്കാദമിയിൽ എക്സിക്യൂട്ടീവ് മെംബർ ,വൈസ് ചെയർമാൻ ,ചെയർമാൻ എന്നീ ഉന്നത പദവികളും അലങ്കരിച്ചിട്ടുണ്ട്.

ബഹുമതികൾ
🌼🌹🌼🌹🌼🌹
🌹1976 ൽ ആനുവൽ ആർട് എക്സിബിഷൻ ഓഫ് യങ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്ചേഴ്സ് ,ചെന്നൈ നൽകിയ ക്യാഷ് അവാർഡ്.
🌹 1983-കേരള ലളിത കല അക്കാദമി പുരസ്കാരം .
1998-രാജസ്ഥാൻ ലളിത കല അക്കാദമി പുരസ്കാരം
🌹 2009 - മലയത്ത് സ്മാരക പുരസ്കാരം
🌹 2017-എം.കെ.കെ. നായർ സ്മാരക പുരസ്കാരം
🌹 2017- തുഞ്ചൻ സ്മാരക ഫെലോഷിപ്പ്...

ലോകത്തെ ഒട്ടുമിക്ക ഗ്യാലറികളിലും കാട്ടൂർ സാറിന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.🙏🙏
കാട്ടൂർ സർ  എന്റെ ക്ലിക്കിൽ...😊
കാട്ടൂർ സർ ,ഭാര്യ ഭാമ, മകൾ, മരുമകൻ
ഭാര്യ ഭാമ ടീച്ചറുടെ പോർട്രെയ്റ്റ് കാട്ടൂർ സർ വരച്ചത്

ഭാമ ടീച്ചർ തിരുവനന്തപുരം വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയറായി.

കാട്ടൂർ സർ രചിച്ച പുസ്തകങ്ങളിൽ ഒന്ന്. [അഞ്ച് പുസ്തകം അദ്ദേഹത്തിന്റേതായുണ്ട്).


കാട്ടൂർ സാറിന്റെ രചനകളെ ആസ്പദമാക്കി നേമം പുഷ്പരാജ് രചിച്ച പുസ്തകം
ഈ കവർ ചിത്രം വരച്ചത് കാട്ടൂർ സാറാണ്.👇👇👇
ഇത് വലുതാക്കി നോക്കൂ....
പൊതുജനം എന്ന ആശയത്തിലൂന്നി സർ വരച്ചത്
 

ഈ ചിത്രങ്ങളെല്ലാം തന്നെ സാർ കാണിച്ചു തന്നവയാണ്.പലതും
 
ചന്ദ്രപ്രഭ നോക്കൂ
 
പ്രകൃതി
കാമധേനു എന്ന ആശയത്തിൽ -അതിന്റെ  മുഖം മൂടി ആധാരമാക്കി വലിയ ഫ്രെയിമിൽ വരച്ച ചിത്രം


അമൂർത്തംശമടങ്ങിയ പോർട്രെയിറ്റ്
 
രാജകുമാരി

അദ്ദേഹത്തിന്റെ മൂന്ന് വ്യത്യസ്ത ചിത്രങ്ങളെ യോജിപ്പിച്ച് 16 അടി വലിപ്പത്തിൽ വരച്ച ചിത്രത്തിന്റെ ചെറിയ പതിപ്പ്
 
കാട്ടൂർ സർ രചിച്ച വേറൊരു പുസ്തകം
വെളളപ്പൊക്ക സമയത്ത് വരച്ചത്
ബഹുമതികൾ തിങ്ങി ...
ആർട്ടീരിയ പ്രൊജക്ടിന്റെ ഭാഗമായി മതിലിൽ ചിത്രം വരയ്ക്കുന്നു
 

കാട്ടൂർ സാറെക്കുറിച്ചുള്ള ഒരു ലേഖനം

അപൂർവ ഭാഗ്യത്തിന്റെ ഓർമ്മയ്ക്ക്... സാറുമൊത്ത്🙏🙏🙏
http://ayyo.in/Arts_more.php?page=16
 

https://youtu.be/qz3vYF5xg_w
 

https://youtu.be/n4ZmrH0xSyc
 

https://youtu.be/E2yiUuRAdUU
 

https://youtu.be/kLQZZZv4Sqo
 

https://welcomekeralaonline.com/news/%E2%80%98arteria%E2%80%99-transform-dull-city-walls-spaces-artistry

http://sajijnvtrivandrum.blogspot.com/2012/08/art-ecology-life-bio-data-kattoor.html?m=1
 

https://m.timesofindia.com/entertainment/events/kochi/pamphlets-and-brochures-tell-their-own-tale/amp_articleshow/63429548.cms

50 കൊല്ലമായി കാട്ടൂർ സർ ശേഖരിച്ചു വെച്ച 800 ൽ പരം ചിത്രകലാ കാറ്റലോഗുകളുടെ പ്രദർശനത്തെക്കുറിച്ചുള്ള ലിങ്ക്.ചിത്രകലാ ലോകത്തെ കഥ പറയാൻ കഴിവുള്ള ഒരു പ്രദർശനമായിരുന്നു ഇത്


പ്രൊഫസർ. കാട്ടൂർ നാരായണ പിള്ള സാര്‍ തിരൂർ മലയാളത്തോട് സംസാരിക്കുന്നു

 🙏🙏🙏🙏🙏🙏🙏🙏🙏🙏