17-12-19

🍀🍀♦🍀🍀♦🍀🍀♦🍀
🙏എല്ലാ ചങ്ങാതിമാർക്കും ചിത്രസാഗരം പംക്തിയിലേക്ക് ഹൃദ്യമായ സ്വാഗതം🙏
🍀🍀♦🍀🍀♦🍀🍀♦🍀

"ലോകമെമ്പാടുമുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന - പുരുഷന്മാരിലുള്ളആശ്രയത്വവും സമ്മർദ്ദവും   വളരെ വലുതാണ്. അത് സ്വയം നിലനിൽക്കുന്നതിൽ നിന്ന് അവരെ തടയുന്നു. സാക്ഷരത ഒരു വലിയ വെല്ലുവിളിയാണെന്ന് ഈ പ്രക്രിയയിൽ [ പുസ്തക രചന ] ഞാൻ മനസ്സിലാക്കി.  കൂടുതൽ വിദ്യാഭ്യാസം നേടിയിരുന്നെങ്കിൽ എന്റെ ജീവിതം വളരെ ലളിതമാകുമായിരുന്നു."


"പറക്കാൻ ചിറകുകൾ വികസിപ്പിക്കേണ്ടത് പ്രധാനമാണെങ്കിലും, നമ്മുടെ വേരുകളുമായി സമ്പർക്കം പുലർത്തുന്നതും പ്രധാനമാണ്. ഞങ്ങളുടെ വേരുകൾ നമ്മുടെ പരമ്പരാഗത കലാരൂപങ്ങളിലാണ്."

ദുർഗാ ബായ് വ്യോം എന്ന സുപ്രസിദ്ധ ചിത്രകാരിയുടെ വാക്കുകളാണിവ.പഠനവും പാരമ്പര്യവും ഒരാളെ എത്രമേൽ സ്വാധീനിക്കുന്നു, അയാളുടെ വളർച്ചയ്ക്ക് ഉപോൽബലകമായ് വർത്തിക്കുന്നു എന്നു മനസ്സിലാക്കാൻ ഈ ആത്മഗതം ധാരാളം🙏🙏🙏

ഗോണ്ട് ചിത്രകലാ പാരമ്പര്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ ദുർഗാ ബായ് വ്യോം __ നമുക്കിന്ന് ഈ കലാകാരിയെ അടുത്തറിയാൻ ശ്രമിക്കാം.
ദുർഗാ ബായ് വ്യോം 
1973 ൽ മധ്യപ്രദേശിലെ ബർബാസ് പൂരിലാണ് ദുർഗാ ബായ് ജനിച്ചത്.കുട്ടിക്കാലത്ത് കൂട്ടുകാർ കളിച്ചു നടക്കുമ്പോൾ ദുർഗാ ബായിയുടെ ശ്രദ്ധ വിരലുകൾ ദ്രാവക കളിമണ്ണിൽ മുക്കി ചുമരിൽ ചിത്രം വരയ്ക്കുന്നതിലായിരുന്നു. 6-ാം വയസു മുതൽ അമ്മയിൽ നിന്നും ചിത്രകല പഠിക്കാൻ തുടങ്ങി.ദിഗ്ന എന്നറിയപ്പെടുന്ന നിലത്തു വരയ്ക്കുന്ന ചിത്രങ്ങളിലായിരുന്നു തുടക്കം.ഗോത്രാചാരമനുസരിച്ച് ഗോണ്ട സമുദായത്തിന്റെ ആഘോഷാവസരങ്ങളിൽ വീടിനകത്തും പുറത്തും നിലത്തും നിരത്തുകളിലും ചിത്രം വരയ്ക്കുമായിരുന്നു. ലാൽ മിട്ടി എന്ന ഇന്ത്യൻ ചുവന്ന മണ്ണ് ,കാലാ മിട്ടി എന്ന കരിമണ്ണ്, ചാണകം ഇവയുടെ മിശ്രിതം ഉപയോഗിച്ചായിരുന്നു ദുർഗ ആദ്യം ചുമരുകളിൽ ചിത്രം വരച്ചത്.പിന്നീട് ചുവപ്പും കറുപ്പും വർണവൈവിധ്യങ്ങളിലേക്ക് വഴിമാറി.

കുട്ടിക്കാലത്ത് മുത്തശ്ശിയിൽ നിന്നും കേട്ട കഥകളും അമ്മയിൽ നിന്നും കിട്ടിയ ശിക്ഷണവും ദുർഗയുടെ ഭാവനയെയും കലയെയും  പരിപോഷിപ്പിച്ചു. പതിനഞ്ചാം വയസിൽ ശില്പിയും ചിത്രകാരനുമായ സുഭാഷ് വ്യോമിനെ വിവാഹം കഴിച്ചതാണ് ദുർഗയുടെ ജീവിതത്തിലുണ്ടായ വഴിത്തിരിവ്.മുതിർന്ന ഗോണ്ട് കലാകാരനായ ജംഗർ സിംഗ് ശ്യാം ഇവരുടെ ഉറ്റബന്ധുവായിരുന്നു. അദ്ദേഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളും സുഭാഷുമൊത്തുള്ള ദാമ്പത്യവും ദുർഗയുടെ കലാജീവിതത്തിലെ ഉയർച്ചയ്ക്ക് വെള്ളവും വളവുമായി.

ഗോത്ര നാടോടിക്കഥകളിലും പുരാണങ്ങളിലും വേരൂന്നിയവയായിരുന്നു ദുർഗയുടെ ചിത്രങ്ങൾ. രാത്രിദേവതയായ രത്മെ മുർഖുരി ,ഗ്രാമപ്രവേശനത്തിന് പിഴയില്ലാതാക്കുന്ന മഹാറിൻ മാതാ, ദുഷ്ടന്മാരിൽ നിന്നും സംരക്ഷിക്കുന്ന ഖേരോ മാത, പുരുഷ ദേവൻമാരായ ബഡാ ദേവ് ,ചൂളാ ദേവ് - ഇവരെല്ലാം ദുർഗയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി .1996 ൽ ഭോപ്പാലിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഘാലയ സംഘടിപ്പിച്ച കലാ ക്യാമ്പിൽ വെച്ച് ദുർഗയുടെ ചിത്രങ്ങൾ പുറം ലോകം കണ്ടു. ഇതിനു ശേഷം ചിത്ര പ്രദർശനത്തിനുള്ള നിരവധി  അവസരങ്ങൾ  ദുർഗയ്ക്ക് ലഭിച്ചു. ഫ്രാങ്ക്ഫ് ഫ്ളർട്ട് മേളയിലേക്കുള്ള സന്ദർശനവും ആദ്യ വിമാനയാത്രയും ഉൾപ്പെടുത്തിയുള്ള ചിത്രം ഏവരുടേയും ശ്രദ്ധ ആകർഷിച്ചു.

തുടക്കത്തിൽ പ്രകൃതിദത്ത നിറങ്ങളായിരുന്നു ദുർഗ ഉപയോഗിച്ചിരുന്നത്.പിന്നീട് ചിത്രത്തിന്റെ ഭംഗി മങ്ങാതിരിക്കാൻ അക്രിലിക്കും ഫാബ്രിക് പെയിൻറും ഉപയോഗിക്കാൻ തുടങ്ങി. ഉറുമ്പും മാനുമായിരുന്നു വരയ്ക്കാൻ ഇഷ്ടമുള്ള ജീവികൾ😊 സഹകരണത്തിന്റെയും പരസ്പരാശ്രയത്വത്തിന്റേയും മേളനം ഈ ചിത്രങ്ങളിൽ കാണാം. നാടോടിക്കഥയ്ക്കപ്പുറം പ്രകൃതിസംരക്ഷണവും, ജലസംരക്ഷണവുമെല്ലാം ദുർഗയുടെ ചിത്രങ്ങളിൽ കഥകളായി നിറയുന്നു...

കൃതികൾ
🍀🍀♦🍀🍀
നിരവധി പുസ്തകങ്ങളിൽ വരയ്ക്കാൻ ദുർഗയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
 ♦The night life of trees
 ♦Turing the pot
 ♦Tilling the land
 ♦Sultanas dream
 ♦one two three
തുടങ്ങിയവ അവയിൽ ചിലതു മാത്രം.
ദുർഗ സ്വന്തമായി തയ്യാറാക്കിയ പുസ്തകമാണ് Mai and her friends

ലോക ശ്രദ്ധ ആകർഷിച്ച Bhimayana:Experiences of untouchability  എന്ന കൃതിയുടെ ചിത്രരചനയിൽ പങ്കാളികളായതും ദുർഗയും സുഭാഷുമാണ്.അംബേദ്കറിന്റെ ജീവിത പരീക്ഷണങ്ങളെ ആവിഷ്ക്കരിക്കാനുപയോഗിച്ച ബിംബങ്ങളെ കൊണ്ട് ശ്രദ്ധേയമാണ് ഈ ഗ്രാഫിക് നോവൽ.ഒ രു തുള്ളി വെള്ളത്തിനായി ദാഹിക്കുന്നിടത്ത് അംബേദ്കറിന്റെ മുണ്ട് ഒരു മത്സ്യരൂപമായും റോഡുകൾ പാമ്പുകളായും വിലക്കുകൾ തേളുകളായും ചിത്രത്തിൽ ദുർഗയും പ്രിയതമൻ സുഭാഷും ആവിഷ്കരിച്ചിരിക്കുന്നു .ഇതിനെക്കുറിച്ചുള്ള കുറിപ്പുകൾ വായിച്ചപ്പോൾ സത്യം പറയാലോ ആ പുസ്തകം കാണാൻ എനിക്ക് കൊതിയായി.😊

ഭീമയാന യുടെ വിശേഷങ്ങളിലേക്ക്

ഭീമയാന എന്ന നോവലിന് ദുർഗ വരച്ച കവർ പേജ്
പുസ്തകം ഓൺലൈൻ വില്പനയ്ക്ക്
https://www.amazon.in/Bhimayana-Experiences-Untouchability-Durgabai-Vyam/dp/8189059173
http://www.tcj.com/reviews/bhimayana-experiences-of-untouchability/
 ഭീമയാനയിലെ ഒരു പ്രതീകാത്മക ചിത്രം
2018ൽ കൊച്ചിയിൽ വെച്ചു നടന്ന ബിനാലെയിൽ ഭീമയാന ചർച്ചയായപ്പോൾ വന്ന ഓൺലൈൻ വാർത്തയിൽ നിന്നും👇👇👇👇

 സമകാലീന സാഹചര്യത്തിലും അംബേദ്കറുടെ ആശയങ്ങള്‍ ദളിത് സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നതെങ്ങിനെയെന്ന് തെളിയിച്ചുകൊണ്ട് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക് ചര്‍ച്ച.

അംബേദ്കറുടെ ജീവിതം ആദിവാസി ചിത്രകലയുടെ പശ്ചാത്തലത്തിലൊരുക്കിയ ഭീമയാന എന്ന പുസ്തകത്തിന്റെ അണിയറക്കാരാണ് ലെറ്റ്‌സ് ടോക് സംഭാഷണ പരിപാടിയില്‍ എത്തിയത്.

ഭീമയാന പ്രസദ്ധീകരിച്ച നവയാന സ്ഥാപകന്‍ എസ് ആനന്ദ്, ചിത്രം വരച്ച സുഭാഷ് വ്യോം,ദുർഗാ ബായ് വ്യോം മകള്‍ റോഷ്‌നി വ്യോം എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

അംബേദ്കറുടെ അന്നത്തെ സാമൂഹ്യപശ്ചാത്തലത്തെ വ്യക്തമായി മനസിലാക്കാന്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ സാധിച്ചുവെന്ന് സുഭാഷ് പറഞ്ഞു. തന്‍റെ ഗ്രാമത്തിലിപ്പോഴും കിണറില്‍ നിന്നു വെള്ളമെടുക്കുന്നതില്‍ വിലക്കുകളുണ്ട്. ദളിതരെയും ആദിവാസികളെയും കിണറിന്റെ ഒരു കോണില്‍ നിന്നു മാത്രമേ വെള്ളമെടുക്കാന്‍ അനുവദിക്കാറുള്ളൂ. സവര്‍ണര്‍ ഒരു കോണില്‍നിന്നും അവര്‍ണര്‍ മറ്റൊരു കോണില്‍നിന്നും വെള്ളമെടുക്കുന്നതിലെ അര്‍ത്ഥമില്ലായ്മ സുഭാഷ് വിശദീകരിച്ചു.

അംബേദ്കറുടെ മഹാര്‍ പ്രക്ഷോഭത്തിന്റെ ചിത്രീകരണം നടത്തിയപ്പോള്‍ ഇത് തനിക്ക് ഉപയോഗിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ദാഹജലം നിഷേധിക്കപ്പെട്ട ജനങ്ങള്‍ക്ക് അംബേദ്കറുടെ വാക്കുകള്‍ കുടിവെള്ളമായി മാറുകയാണ് ചിത്രത്തില്‍.

ബുദ്ധനെയും അംബേദ്കറെയും ഒരേ ചിത്രത്തില്‍ സമന്വയിപ്പിച്ച റോഷ്‌നി വ്യാമിന്റെ സൃഷ്ടിയെക്കുറിച്ചും ഏറെ ചര്‍ച്ചയുണ്ടായി. എങ്ങിനെയാണ് ബുദ്ധനെയും അംബേദ്കറെയും ഒരേ ചിത്രത്തില്‍ കൊണ്ടുവരാനുള്ള ആശയം ലഭിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ അനിത ദുബെ ആരാഞ്ഞു.

അംബേദ്കറുടെ പ്രതിമ വച്ച് ആരാധിക്കുന്ന സമൂഹത്തെ കണ്ടപ്പോള്‍ ആദ്യം മറ്റേതോ ദൈവമാണെന്ന് വിശ്വസിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ജീവിതം മനസിലാക്കിയപ്പോള്‍ അര്‍ത്ഥ തലങ്ങള്‍ കൂടുകയായിരുന്നുവെന്ന് റോഷ്‌നി പറഞ്ഞു. ഭക്തന് എങ്ങനെയാണോ ദൈവം വിശ്വാസം നല്‍കുന്നത് അതു പോലെ ദളിത് സമൂഹത്തിന് അംബേദ്കര്‍ നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നാണ് ഈ ആശയം വന്നത്. ബുദ്ധന്റെ മേല്‍മുണ്ടും അംബേദ്കറുടെ കോട്ടും കുടുമയുമെല്ലാം സുചിന്തിതമായി ഇതില്‍ സമന്വയിപ്പിച്ചിരിക്കുകയാണ്.

തികഞ്ഞ രാഷ്ട്രീയചരിത്രബോധത്തോടെയാണ് ഭീമയാന ഒരുക്കിയെടുത്തതെന്ന് പ്രസാധകന്‍ എസ് ആനന്ദ് പറഞ്ഞു. ഗോണ്ട് ചിത്രകലയെ അതിന്റെ പ്രത്യേകതകളോടെ ഇതില്‍ ഒരുക്കിയിരിക്കുന്നു. അവരുടെ കലാരീതിയിലൂടെയാണ് ഇത് പറഞ്ഞിരിക്കുന്നത്. അംബേദ്കറെ വിഗ്രഹവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ വലിയ അജണ്ടയുടെ പിടിയിലാണ് വീഴുന്നത്. സ്വയം അംബേദ്കറായി മാറാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കാനാണ് ഇത്തരമൊരു വ്യത്യസ്തമായ പുസ്തകവുമായി മുന്നോട്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മളിപ്പോ കൊച്ചി ബിനാലെയിൽ എത്തി😍 കഴിഞ്ഞ വർഷത്തെ ബിനാലെയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ഒരു ചിത്ര പ്രതിഷ്ഠാപനം ആകട്ടെ അടുത്ത ചിത്രവിശേഷം - പ്രധാന ചിത്രകാരി നമ്മുടെ ദുർഗബായി തന്നെ🙏🙏
 ദസ്മോത്തിൻ കന്യകയും ജലദേവതയും എന്ന നാടോടിക്കഥയെ ആസ‌്പദമാക്കിയുള്ള പ്രതിഷ്ഠാപന വിശേഷങ്ങളിലേക്ക്👇👇👇
നോക്കൂ ആ ചുമരിൽ കാണുന്നതാണ് ദസ്മോത്തിൻ കന്യകയുടെ കഥ.
ചിത്ര പ്രതിഷ്ഠാപനത്തിന്റെ ഒരു കുഞ്ഞു ഭാഗം - നോക്കൂ കൂട്ടരേ മരശിഖരങ്ങളിലെഴുതിയ കഥ😍

ഇത്രയും കണ്ടപ്പോൾ ആ കഥ എന്താണെന്നറിയണമെന്നില്ല. ചുരുക്കി പറയാം ട്ടോ😊
അസൂയാലുക്കളായ ഭാര്യമാരുടെ ഏഷണിയിൽ വീണ 11 ആങ്ങളമാർ ചേർന്ന‌്  കൊല്ലുന്ന മാക്കം എന്ന ഐതിഹ്യമാലയിലെ കഥയോട‌് സാമ്യമുള്ളതാണ‌് ദസ് മോത്തിൻ കന്യകയും ജലദേവതയും എന്ന കഥ.  അഞ്ച് സഹോദരന്മാരും കുഞ്ഞുപെങ്ങളുമാണ‌് ഈ കഥയിൽ. മാക്കം കഥയിൽനിന്ന‌് വ്യത്യസ‌്തമായി ഇവിടെ കൊല്ലപ്പെടും മുമ്പ‌്  പെൺകുട്ടി പക്ഷിയായി മാറുന്നു. പിന്നീട് വനത്തിൽ നായാട്ടിനെത്തുന്ന സഹോദരങ്ങൾ പക്ഷിയായി മാറിയ സഹോദരിയെ തിരിച്ചറിയുന്നു.... പെൺകുഞ്ഞുങ്ങളുടെ സുരക്ഷ തന്നെയാണ് ഈ കഥയിലെ പ്രധാന ആശയം - ഓരോ പെൺകുഞ്ഞും രാജകുമാരിയാണെന്ന തിരിച്ചറിവാണ് ഈ കഥ നമ്മോട് പങ്കുവെയ്ക്കുന്നത് .
കൂടുതൽ വിശേഷങ്ങളറിയാൻ ഈ ലിങ്ക് തുറക്കൂ
https://www.deshabhimani.com/art-stage/kochi-muziris-biennale/771429
ഇതും കൂടി കാണണേ
https://youtu.be/J_dGl-wua2Q
ഈയൊരു ചിത്ര പ്രതിഷ്ഠാപനത്തെ വ്യോംസ് പ്രൊജക്ട് എന്ന പേരിലാണ് ബിനാലെയിൽ അവതരിപ്പിച്ചത്.ഒരു ഓൺലൈൻ വാർത്ത

വ്യോംസ്‌ പ്രൊജക്ട്
🍀🍀♦🍀🍀♦🍀🍀
കൊച്ചി-മുസിരിസ് ബിനാലെ 2018 ൽ മറ്റ് ബിനാലെകളുടെ ക്യൂറേറ്റർമാരെ ഉൾപ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങൾ തയ്യാറാക്കിയ ഇൻഫ്രാ പ്രൊജക്ടുകളിൽ ഒന്നാണ് വ്യോംസ് പ്രൊജക്ട് .

നാല് ഇൻഫ്രാ പ്രൊജക്ടുകളാണ് 108 ദിവസം നീണ്ടു നിൽക്കുന്ന കൊച്ചി ബിനാലെയിൽ ഉൾപ്പെടുത്തുന്നത്. വിജ്ഞാന പരീക്ഷണശാല എന്നാണ് ഇതിന് ക്യൂറേറ്റർ അനിത ദുബെ നൽകിയിരിക്കുന്ന പേര്. എഡിബിൾ ആർക്കൈവ്സ്, സിസ്റ്റർ ലൈബ്രറി, ശ്രീനഗർ ബിനാലെ, വ്യോംസ് പ്രൊജക്ട് എന്നിവയാണ് ഇൻഫ്രാ പ്രൊജക്ടുകൾ.

ആദിവാസി ഗോത്രമായ ഗോണ്ട് ആർട്ടിസ്റ്റുകളായ സുഭാഷ് സിംഗ് വ്യാം, ദുർഗാഭായി വ്യാം എന്നിവരുടെ പ്രതിഷ്ഠാപനമാണ് വ്യോം സ്‌പ്രൊജ്ക്ട്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവർ തടിയിലാണ് തങ്ങളുടെ ഗോത്രവർഗ കലാസൃഷ്ടി നടത്തുന്നത്. ഭൂമിയുടെ ഉൽപ്പത്തിയും ജീവൻറെ ആദിമഘട്ടങ്ങളുമാണ് സൃഷ്ടിയുടെ പ്രമേയം.
ദുർഗ ചിത്രനിർമാണത്തിൽ
ദുർഗയും പ്രിയതമനും
http://blivenews.com/gond-art-painting/
https://www.thenewsday.online/gond-artists-from-madhya-pradesh-bring-mythical-tale-to-kochi-biennale/

ഇനി മറ്റു വിശേഷങ്ങളിലേക്ക് ....
ആദ്യ വിമാനയാത്ര ചിത്രമായപ്പോൾ
വിശാലമായ ഗ്രാമം
മാൻ - ദുർഗയുടെ ഇഷ്ട തോഴൻ
തിളക്കമുള്ള നിറത്തിൽ തീർത്ത ഒരു 'പരസ്പര സഹകരണ 'ചിത്രം
🍀♦🍀
🍀♦🍀
🍀♦🍀
ഇനി ചിത്രങ്ങൾ കാണാൻ ഈ ലിങ്ക് തുറന്നാൽ മതീ ട്ടോ😊🤝
https://www.pinterest.com/pin/551268810622572099/

ഗോണ്ട് സമുദായം ,ഗോണ്ട് ശൈലി ഇവയെക്കുറിച്ച് ഒരു സൂചന തരാതെങ്ങനെ ഞാൻ പോകും?😊
ഗോണ്ട് വംശം
🍀🍀♦🍀🍀♦
മധ്യേന്ത്യയിലെ ഒരു ജനവിഭാഗമാണ്‌ ഗോണ്ട് അഥവാ ഗോണ്ടുകൾ. ഇന്നത്തെ മദ്ധ്യപ്രദേശ്, കിഴക്കൻ മഹാരാഷ്ട്ര (വിദർഭ), ഛത്തീസ്ഗഢ്, വടക്കൻ ആന്ധ്രപ്രദേശ്, പടിഞ്ഞാറൻ ഒറീസ എന്നിവിടങ്ങളിലായി ഇവർ അധിവസിക്കുന്നു. മറ്റ്‌ ആദിവാസിവംശങ്ങളെ കീഴടക്കി സാമ്രാജ്യം സ്ഥാപിച്ച ഗിരിവർഗ്ഗക്കാരാണിവർ. നാല്പ്പതു ലക്ഷത്തിലേറെ അംഗസംഖ്യയുള്ള ഇവർ മധ്യേന്ത്യയിലെ ഏറ്റവും വലിയ ഗോത്രമാണ്‌
 
ഗോണ്ട് ചിത്രകല
🍀🍀♦🍀🍀♦
മധ്യ പ്രദേശിലെ ആദിവാസി സമുദായമായ ഗോണ്ട് വിഭാഗവുമായി ബന്ധപ്പെട്ടതാണ് ഈ ചിത്രകലാ ശൈലി. ഒരു ഗോണ്ട് കലാകാരന്റെ കാൻവാസിൽ തെളിയുന്നത് പ്രകൃതിയുടെ.... ഉർവരതയുടെ ... താളമാണ്. ഓരോ ഗോണ്ട് ശൈലീ ചിത്രവും ഒട്ടനവധി ചിത്രങ്ങളുടെ സമ്മേളനമാണ്.ഒരു മൃഗത്തിന്റെ ചിത്രം വരയ്ക്കുമ്പോൾ അതിന്റെ കൊമ്പിൽ വൃക്ഷവും അതിൽ കൂടണഞ്ഞിരിക്കുന്ന ഒട്ടനവധി കിളികളും മറഞ്ഞിരിക്കുന്നുണ്ടാകും😍 .അങ്ങനെയങ്ങനെ വിശാലമായ പ്രകൃതിയെ കൂടുതൽ സൂക്ഷമതയോടെ വീക്ഷിക്കാനും പ്രകൃതിയുടെ മനോഹാരിതയിൽ അലിഞ്ഞു തീരാനും ആസ്വാദകന് കഴിയുന്നു
One ,two, three-ക്ക് ദുർഗ വരച്ച കവർ പേജ്
ഇത് ദുർഗയുടെ പുസ്തകം - Mai and her friends
നോക്കൂ, ദുർഗയുടെ അസാമാന്യ രചന - ഈ പുസ്തകത്തിലെ രണ്ടു പേജുകൾ കൂടി താഴെ കൊടുക്കുന്നു.👇


https://books.google.co.in/books/about/The_Night_Life_of_Trees.html?id=NxhgqN7BQXoC&printsec=frontcover&source=kp_read_button&redir_esc=y
https://youtu.be/1O5vEKTjnTI


 ബഹുമതികൾ
🍀🍀♦🍀🍀
 ♦Handicraft development Council award - 2004
 ♦Indira Gandhi National centre for arts Scholarship - 2006-07
 ♦Rani Durgawati Award - 2009
 ♦Katha chithra Award
 ♦Bologna Ragazi Award - 2008

ഇനിയുമുണ്ടേറെ പറയാൻ വിശേഷങ്ങൾ... തത്ക്കാലം നിറുത്തുന്നു ...😊🙏😊🙏