18-02-20


🌼🌹🌼🌹🌼🌹🌼🌹🌼🌹
🙏ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🌼🌹🌼🌹🌼🌹🌼🌹🌼🌹

പ്രിയരേ, ആറേഴു മാസങ്ങൾക്ക് മുമ്പ് കേരളത്തിലെ പ്രശസ്തനായ ദാരുശില്പ ചിത്രകാരനായ ജഗദീഷ് മാഷ്, നമ്മുടെ പാഠപുസ്തകത്തിൽ ചിത്രം വരയ്ക്കുന്ന രമേശ് രഞ്ജനം മാഷ് എന്നിവരുമായുള്ള ചർച്ചയിലാണ് ഇന്ന് ഞാൻ പരിചയപ്പെടുത്തുന്ന ചിത്രകാരന്റെ പേര് ആദ്യമായി കേൾക്കുന്നത്. അദ്ദേഹത്തെ ടീച്ചർക്ക് പരിചയപ്പെടുത്തിത്തരാം, ടീച്ചർ എഴുതൂ എന്ന് ജഗദീഷ് മാഷ് പറഞ്ഞെങ്കിലും എന്തോ അടുത്ത ദിവസം ചെയ്യാമെന്ന് കരുതി ഞാനത് മാറ്റിവെച്ചു. പിന്നെ, ഓർമയിൽ നിന്നും വിട്ടു പോയി.
      ഈയാഴ്ച ആരെ അവതരിപ്പിക്കും എന്ന ചിന്ത മനസ്സിൽ വന്നയുടനെ തെളിഞ്ഞു വന്നത് അടുത്ത ദിവസം ചെയ്യാമെന്ന് കരുതി മാറ്റി വെച്ച ആ കലാകാരനാണ്. ഇന്നലെ വൈകിട്ട് മദനൻ മാഷ്, രമേശ് മാഷ്, ജഗദീഷ് മാഷ് എന്നിവരെ വിളിച്ചപ്പോഴാണ് ഞാനാ വാർത്തയറിഞ്ഞത് - ആ വലിയ ചിത്രകാരൻ ഗുരുതരാവസ്ഥയിൽ  ആശുപത്രിയിലാണെന്ന്.... വല്ലാത്ത സങ്കടം തോന്നി മനസ്സിൽ.അത്രയ്ക്കും ആഗ്രഹിച്ച് ഒരാളെ പരിചയപ്പെടാൻ പോയപ്പോ ഇങ്ങനെയായല്ലോ ....
ഇനി പിന്മാറ്റമില്ല ... ആ വലിയ ചിത്രകാരനെ നമുക്കിന്ന് പരിചയപ്പെടാം ......
ആർട്ടിസ്റ്റ് സദു അലിയൂർ
സദു അലിയൂർ- അധികമാരും കൈവെക്കാത്ത ജലച്ചായ ചിത്രരചനയിലൂടെ ഉയരങ്ങൾ കീഴടക്കിയ ചിത്രകാരൻ... ലോകത്തിൽ തന്നെ ഈയൊരു മാധ്യമത്തിൽ (ജലച്ചായം )ചിത്രരചന നിർവഹിച്ച് പ്രശസ്തരായവർ വളരെക്കുറവ്. വരൂ നമുക്ക് അടുത്തറിയാം സദു അലിയൂരിനെ ...
മാഹി അഴിയൂർ സ്വദേശി .1963ൽ ജനനം. ശൈശവകാലത്തു തന്നെ ചിത്രരചനയിലുള്ള കഴിവ് കുത്തിവരകളിലൂടെ പ്രകടിപ്പിച്ചു. കുഞ്ഞു സദുവിന് കളർ ബോക്സും അനുബന്ധ സാമഗ്രികളും കൊണ്ടു കൊടുത്ത് പ്രോത്സാഹനമായി അമ്മാവൻ കൂടെ നിന്നു .ഹൈസ്കൂൾ പഠന കാലത്ത് ചിത്രകല അദ്ധ്യാപികയായ നളിനി ടീച്ചറാണ് സദു മാഷ് ടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും തലശ്ശേരി സ്കൂൾ ഓഫ് ആർട്സിൽ ചേർത്തതും. ഇന്നും എത്ര ബഹുമാനത്തോടെയാണ് നളിനി ടീച്ചറെ  സദു മാഷ് ഓർമ്മിക്കുന്നത്🙏🙏🙏
തലശ്ശേരി സ്കൂൾ ഓഫ് ആർട്സിലെ പഠനത്തിനു ചേർന്നപ്പോൾ ടി. അനന്തൻ മാഷായിരുന്നു ആദ്യ ഗുരു.പോർട്രെയിറ്റ് രചന അനന്തൻ മാഷാണ് സദു മാഷെ പഠിപ്പിച്ചത്.പി.എസ് കരുണാകരൻ മാഷ്, വേണുഗോപാലൻ മാഷ് എന്നിവരുടെ ശിക്ഷണത്തിൽ സദു മാഷ് കഴിവുറ്റ ചിത്രകാരനായി വളരുകയായിരുന്നു....
ആർട്ട്സ് സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഉടനേ കണ്ണൂർ ബ്രഷ്മാൻസ് സ്കൂളിൽ ആർട് ഇൻസ്ട്രക്റ്ററായി ജോലിയിൽ പ്രവേശിച്ചു. അവിടെ 9 വർഷം അദ്ദേഹം ജോലി ചെയ്തു.തുടർന്ന് മദ്രാസിലെ ഒരു കമ്പനിയിൽ ഇന്റീരിയർ & ഫർണിച്ചർ ഡിസൈനർ ആയി ജോലി നോക്കി. പിന്നീട് അൽക്കോബാറിലെ ഒരു .കമ്പനിയിൽ .ബിൽഡിംഗ് ഇൻറീരിയർ ഡിസൈനർ ആയിരുന്നു.ഈയവസ്രങ്ങളൊക്കെ തന്റെ ചിത്രകലാ പരിചയത്തെ സ്ഫുടം ചെയ്തെടുക്കാനാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയത്.
അൽകോബാറിൽ നിന്നും വന്ന ശേഷം ചിത്രരചനയിലും പ്രദർശനത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. കേരളത്തിലെ ചിത്രപ്രദർശനം അദ്ദേഹത്തിന് സന്തോഷം നൽകിയിരുന്നെങ്കിലും കേരളത്തെ അപേക്ഷിച്ച് ബാംഗ്ലൂരായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആവശ്യക്കാരേറെ.ക്രമേണ ബാംഗ്ലൂർ അദ്ദേഹത്തിന്റെ തട്ടകമായി മാറി.
അദ്ദേഹത്തിന്റെ ജലച്ചായ ചിത്രങ്ങൾ കാത്തിരിക്കുന്ന ആസ്വാദകരുടെ എണ്ണത്തിലെ വർധന ജലച്ചായ മാധ്യമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മുപ്പതു വർഷമായി അദ്ദേഹം വരയ്ക്കുന്നത് ജലച്ചായ ചിത്രങ്ങൾ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ ചിത്രകലയ്ക്കു വേണ്ടിയുള്ള ജീവിത സമർപ്പണത്തിന് ഉദാഹരണമാണ്.
       ബാംഗ്ലൂരുൾപ്പെടെയുളള വിവിധ സ്ഥലങ്ങളിൽ ചിത്രകലാ പ്രദർശനത്തിനൊപ്പം തന്നെ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാറുണ്ട്.ഇത് ചിത്രകലയെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു. സോഷ്യൽ മീഡിയയും സദു മാഷ് ഉപയോഗപ്പെടുത്താറുണ്ട്.
ചിത്രപ്രദർശനവും വർക്ക്ഷോപ്പുകളും ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചപ്പോഴാണ് യാതൊരു ലാഭേച്ഛയുമില്ലാതെ സദു മാഷും മിലിന്ദ് ഉൾപ്പെടെയുള്ള ജലച്ചായ ചിത്രകാരന്മാരും ചേർന്ന് കളറിംഗ് ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടന ആരംഭിക്കുന്നത്.ഇതിന്റെ കീഴിൽ നിരവധി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
പലരും ജലച്ചായ മാധ്യമം ഒഴിവാക്കിയപ്പോൾ സദു മാഷ് തന്റെ ചിത്രകലാ ജീവിതത്തിൽ ചേർത്തു പിടിച്ചത് ജലച്ചായത്തെയായിരുന്നു. ജലച്ചായം വേഗത്തിൽ വരച്ചു തീർത്താൽ മാത്രമേ പൂർണതയുണ്ടാകൂ. വേറെയൊരു അവസരവും മെച്ചപ്പെടുത്താൻ കിട്ടില്ല. ഇത്രയും ക്ഷമ ആവശ്യമുള്ളതു കൊണ്ടാകാം ജലച്ചായ മാധ്യമം പലരും തെരഞ്ഞെടുക്കാത്തത്. സദു മാഷ് ടെ ചിത്രങ്ങൾ നിരീക്ഷിച്ച ഏതൊരു ആസ്വാദകനും അദ്ദേഹത്തിന്റെ ഒപ്പ് ചുവടെയില്ലാതെ തന്നെ സദു മാഷ് ടെ ചിത്രങ്ങൾ തിരിച്ചറിയാൻ സാധിക്കും എന്നത്  ആ ചിത്രങ്ങളുടെ വ്യത്യസ്തത തന്നെയല്ലേ....? ഇത്തരമൊരു ഐഡന്റിറ്റി ചിത്രരചനയിലുള്ളവർ അപൂർവമാണ്.
തന്റെ  ചിത്രരചനയെക്കുറിച്ച് പരാമർശിക്കുമ്പോഴൊക്കെ അദ്ദേഹം പറയുന്ന ഒരു പേരുണ്ട് _ ആർട്ടിസ്റ്റ് ശരത്ചന്ദ്രൻ ( അദ്ദേഹത്തെ ചിത്രസാഗരത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ട്) ശരത്ചന്ദ്രൻ സാറാണ് സദു മാഷെ ജലച്ചായ രചനയുടെ നൂതന സങ്കേതങ്ങൾ പരിചയപ്പെടുത്തിക്കൊടുത്ത് ഉയർത്തിക്കൊണ്ടു വന്നത്.ഗുരുവിന്റെ സ്ഥാനത്തു തന്നെയാണ് ശരത് ചന്ദ്രൻ  സാറെ സദു മാഷ് കാണുന്നത്. രണ്ടു പേരും ചേർന്ന് ഒട്ടേറെ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സദു മാഷ് മാത്രമായി 50 ലധികം ഏകാംഗ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
നമ്മുടെ ഇന്ത്യ ഉൾപ്പെടെ 53 രാജ്യങ്ങൾ ഇന്റർ നാഷണൽ വാട്ടർ കളർ സൊസൈറ്റിയിൽ അംഗങ്ങളാണ് . 2012ൽ തുർക്കിയിൽ വെച്ചു നടന്ന ലോക രാജ്യങ്ങളുടെ ഈ ചിത്രകലാ സമ്മേളനത്തിലേക്ക് പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട കുറച്ച് ചിത്രങ്ങളിൽ സദു മാഷ് വരച്ച ചിത്രവും ഉണ്ടെന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ. 2012, 13, 14 വർഷങ്ങളിൽ സദു മാഷ് ടെ ചിത്രങ്ങൾ ലോകതലത്തിൽ നടക്കുന്ന ഈ പ്രദർശനത്തിനുണ്ടായിരുന്നു. 53 രാജ്യങ്ങളിലെ പ്രതിനിധികൾ ഒരിക്കൽ ദുബായിൽ ഒത്തു ചേർന്നപ്പോൾ  5 പേരെ ഡെമോൺസ്ട്രേറ്റിംഗ് ആർട്ടിസ്റ്റായി തെരഞ്ഞെടുത്തു. ആ 5 ൽ ഒരാൾ സദു മാഷ് ആണെന്നത് ലോക ചിത്രകാരന്മാരിൽ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നു.
റിട്ടയർ സീരീസിൽ പെട്ട ചിത്രം. ആവശ്യപൂർത്തീകരണത്തിനു ശേഷം മൂലയിലേക്ക് തള്ളപ്പെടുന്ന വ്യക്തികൾ/ വസ്തുക്കൾ എന്നിവ ഉൾപ്പെടുത്തി വരച്ചത്. 35 ചിത്രം ഈ സീരീസിലുണ്ട്.
റിട്ടയർ സീരീസിൽ പെട്ട വേറൊരു ചിത്രം
 ജലച്ചായ മാധ്യമത്തിൽ പോർട്രെയിറ്റ് വരയ്ക്കൽ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. പോർട്രെയിറ്റ് സീരീസിൽ പെട്ട ഒരു ചിത്രം 


കാശിയുടെ ശാന്തത ... ഈ ചിത്രം വരച്ചതിന് കേരള ലളിത കല അക്കാദമി പുരസ്കാരം ലഭിച്ചു.
റൂഫ് ടോപ്പ് സീരീസിൽ ഇങ്ങനെ 37 ചിത്രമുണ്ട്.
ഇതേ ചിത്രം തന്നെയാണ് തുർക്കിയിലെ പ്രദർശനത്തിനും തെരഞ്ഞെടുത്തത്.
 പ്രകൃതി ദൃശ്യങ്ങളുടെ ചിത്രീകരണം - മയ്യഴിപ്പുഴയുടെ മനോഹാരിതയും മാഹിയുടെ പ്രകൃതി ഭംഗിയും സദു മാഷ് ടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയതിന് തെളിവാണ് ഈ ചിത്രങ്ങൾ.. മയ്യഴിപ്പുഴ, അറബിക്കടൽ, ആകാശത്തിലെ രുവകൾ, വെളിച്ച വിന്യാസമനുസരിച്ച് ബോട്ടിൽ തെളിയുന്ന ചിത്രങ്ങൾ, ആമ്പൽക്കളങ്ങൾ ഇവയെല്ലാം പ്രകൃതിയിൽ നിന്നും ക്യാമറ കൊണ്ട് ഒപ്പിയെടുത്താലെന്ന പോലെ ക്യാൻവാസിൽ തെളിഞ്ഞു.

 🌼🌼🌼


🌼🌼🌼
 🌼🌼🌼
 🌼🌼🌼
 🌼🌼🌼
 🌼🌼🌼
 🌼🌼🌼
 🌼🌼🌼


 🌼🌼🌼
 🌼🌼🌼
 🌼🌼🌼
 🌼🌼🌼


https://in.pinterest.com/anitasinhagupta/sadhu-aliyur/
കൂടുതൽ ചിത്രങ്ങൾ ഇതിലുണ്ട്

പത്രവാർത്തകൾ👇👇
https://www.mathrubhumi.com/nri/pravasi-bharatham/bangalore/mahanagaram/-malayalam-news-1.1461641
 
https://www.deccanchronicle.com/lifestyle/books-and-art/160716/an-emotion-of-colours.html

 
https://www.thehindu.com/features/friday-review/art/sadhu-aliyurs-painting-series-on-thiruvananthapuram/article8280484.ece

 
https://coloringindia.org/

 
https://www.instagram.com/sadhualiyur/?hl=en

 
http://charcoalspastelsandmore.blogspot.com/2017/10/instagram-artist-sadhu-aliyur.html?m=1

ഒരുപാട് ചിത്രങ്ങൾ ഇതിലുണ്ട് ട്ടോ

വീഡിയോ ലിങ്കുകൾ👇👇
https://www.facebook.com/athmaonline/videos/2185194448453485/

https://youtu.be/HgGK4oUA_Og


https://youtu.be/GLmcGl9QNaM

 
https://youtu.be/lVo7SIMJMQE


https://youtu.be/Jk7iweaA9s8

 
https://youtu.be/szdvLv_5tZ4


https://youtu.be/hZzz342uFqs


സദു മാഷെ തിരൂർ മലയാളത്തിലേക്കെത്തിക്കാനാണ് ഇന്നലെ അദ്ദേഹത്തിന്റെ സൗഹൃദങ്ങളെ വിളിച്ചത്.. മാഷ് ടെ അവസ്ഥയറിഞ്ഞപ്പോൾ വല്ലാത്ത വിഷമം തോന്നി. അതു കൊണ്ടു തന്നെ പ്രിയ സൗഹൃദങ്ങളുമായുള്ള അഭിമുഖവും വേണ്ടെന്നു വെച്ചു.
രോഗശയ്യയിൽ നിന്നും മുക്തി നേടി ചിത്രകലാലോകത്ത് മുഴുകാൻ അദ്ദേഹത്തിന് കഴിയണേ എന്ന പ്രാർത്ഥനയോടെ.....

ബഹുമതികൾ
🌼🌼🌼🌼🌼🌼
🌹1983ൽ കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി സംസ്ഥാന പുരസ്കാരം
🌹 2012 & 2013 - കേരള ലളിത കല അക്കാദമി വിജയരാഘവൻ ഗോൾഡ് മെഡൽ എൻഡോവ്മെന്റ്
🌹 2012, 2013 & 2014- ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റിയുടെ അംഗീകാരം