21-01-20

🌷🙏🌷🙏🌷🙏🌷🙏🌷
പ്രിയരേ... കുഞ്ഞു ചിത്ര സാഗരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏🙏
🙏🌷🙏🌷🙏🌷🙏🌷🙏🌷
ശുഭദിന മെസേജുകൾ തയ്യാറാക്കുമ്പോൾ യാദൃച്ഛികമായി വായിച്ച ഒരു കവിത .... അതിലും യാദൃച്ഛികമായി കയ്യിലെത്തിയ ഒരു ഫോട്ടോ ...
ഇതിൽ നിന്നും തുടങ്ങാം ഇന്നത്തെ ചിത്ര സാഗരം

🌼🌹🌼🌹🌼🌹🌼🌹🌼🌹
"ഫോട്ടോഗ്രാഫർ ഒരു പോരാളിയാണ്.
അയാളുടെ കയ്യിലുള്ളത് ഒരു തോക്കാണ് .
അതുകൊണ്ടയാൾ കാലത്തെ തുരുതുരാ വെടിവച്ചിടുന്നു.
നിമിഷങ്ങളായി മുഹൂർത്തങ്ങളായി  സന്ദർഭങ്ങളായി .
സമയത്തിന്റെ കബന്ധങ്ങൾ ചിതറിക്കിടക്കുന്നു.
കാലത്തെ നിശ്ചലമാക്കാൻ ഒരു യന്ത്രത്തിനുമാവില്ല
ക്യാമറക്കല്ലാതെ.
ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത്
സമയത്തെ മാത്രമല്ല.
ഓരോരോ നേരത്ത്  ഉണ്ടായിരുന്ന നമ്മളെക്കൂടിയാണ്"

       [ റഫീഖ് അഹമ്മദ് ]
🌼🌹🌼🌹🌼🌹🌼🌹🌼🌹
അതെ, ഫോട്ടോഗ്രാഫർ വെടിവെച്ചിടുന്നത് ഓരോരോ നേരത്തുണ്ടായ നമ്മളെയാണ് ....
ജനുവരി 11ന് രാത്രി എടുത്തതാണ് ഈ ഫോട്ടോ .ഡൽഹിയിൽ വെച്ചു നടന്ന ചിത്രകലാ പരിഷത്തിന്റെ ക്യാമ്പ് നടന്ന് 20 കൊല്ലത്തിനു ശേഷം ജനുവരി 12 ന് നടക്കുന്ന ചിത്രകലാ പരിഷത്തിന്റെ ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തിന്റെ പല ഭാഗത്തു നിന്നും വന്ന ചിത്രകാരൻമാർ ഒരുമിച്ചു കൂടിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന മനോഹരമായ ക്ലിക്ക്
ഈ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രം. ഈ ഫോട്ടോയെടുത്ത് കുറച്ചു സമയം  കഴിഞ്ഞയുടൻ മദനൻ മാഷ് ടെ പിറകിൽ നിൽക്കുന്ന വ്യക്തി -തോമസ് ആൻറണി - അന്തരിച്ചു എന്ന വാർത്ത ചിത്രകലയെ സ്നേഹിക്കുന്ന ഏവരേയും ഞെട്ടിക്കുന്നതായിരുന്നു😞

നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം തോമസ് ആൻറണി എന്ന ലോകോത്തര കാരിക്കേച്ചറ്റിസ്റ്റിനെ .
തോമസ് ആൻറണി
🌷🌷🌷🌷🌷🌷🌷🌷
     കോട്ടയം ജില്ലയിൽ ആന്റണിയുടെയും അച്ചാമ്മയുടേയും മകനായി 1958 ആഗസ്റ്റ് 30ന് ജനിച്ചു.ഭാര്യ മോളമ്മ.
           കാരിക്കേച്ചറിൽ കേരളത്തിന്റെ യശസ് ഉയർത്തിയ ചിത്രകാരൻ. ലോകത്തിലെ തന്നെ കാരിക്കേച്ചറിസ്റ്റുകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തി. പുത്തൻ താരോദയങ്ങളേയും സമകാലിക സംഭവങ്ങളേയും അനാവരണം ചെയ്യുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾ. 🙏🙏🙏 അമൂർത്തതയുടെ ഉത്തമോദാഹരണമായ അദ്ദേഹത്തിന്റെ കാരിക്കേച്ചർ ശൈലിയുടെ വ്യത്യാസം കൊണ്ടു തന്നെയാണ് അദ്ദേഹം ലോകോത്തര കലാകാരൻമാരിൽ ഉയർന്ന സ്ഥാനത്തെത്തിയതും. സ്വയാർജിത ശൈലിയിലൂടെ ജനശ്രദ്ധയാകർഷിച്ചവയായിരുന്നു അദ്ദേഹത്തിന്റെ കാരിക്കേച്ചറുകൾ. താൻ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ആളുകളുടെ പ്രകടമായ പ്രത്യേകത ഒന്നു കൂടി ഉയർത്തിപ്പിടിച്ച കാരിക്കേച്ചറുകൾ ചിലതിൽ മൃഗങ്ങളുടെ ചില സാമ്യതകൾ ഒളിഞ്ഞിരിക്കുന്നെന്ന് ഒരു ലേഖനത്തിൽ വായിച്ചു.
ജനുവരി 12 ന് ഈ മരണ വാർത്ത മദനൻ മാഷ് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
😞🌹🙏 സംഘാടകനായി കോട്ടക്കലിൽ നിറഞ്ഞു നിൽക്കേണ്ട വ്യക്തി ഒരു ചിത്രമായി ഇങ്ങനെ ...

തോമസ് ആൻറണി എന്ന ചിത്രകാരനെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ.... 
വ്യക്തിമുദ്ര പതിപ്പിച്ച ഇടങ്ങൾ
🌟🌟🌟🌟🌟🌟🌟🌟🌟
🌹 ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് അംഗം
🌹 ചിത്രകലാ പരിഷത്ത് ജന.സെക്രട്ടറി
🌹 കോട്ടയം പ്രസ് ക്ലബ് സെക്രട്ടറി (1988, 1990, 1993, 1994, 1995, 1996)
🌹 കേരള വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി 2001
🌹 മെട്രോ വാർത്ത ഒഫീഷ്യൽ എക്സിക്യൂട്ടീവ്
🌹 സീനിയർ ആർട്ടിസ്റ്റ് & കാരിക്കേച്ചറിസ്റ്റ് - രാഷ്ട്രദീപിക 

ബഹുമതികൾ
🥇🥇🥇🥇🥇
🏆 യുണൈറ്റഡ് നാഷൻസ് പൊളിറ്റിക്കൽ കാർട്ടൂൺ അവാർഡ് 2007
🏆 HART അനിമേഷൻ അവാർഡ് ഹൈദരാബാദ് 1998
🏆 ഹിന്ദുസ്ഥാൻ ടൈംസ് അവാർഡ് ന്യൂഡൽഹി 2000
🏆 നാഷണൽ ഫിലിം അക്കാഡമി അവാർഡ് 2001
🏆 ഫ്രീ കാർട്ടൂൺ അവാർഡ് ചൈന 2002
🏆 ഇന്ത്യ ഇന്റർനാഷണൽ കാർട്ടൂൺ അവാർഡ് ഹൈദരാബാദ് 2002
🏆 വേൾഡ് പ്രസ് കാർട്ടൂൺ മത്സരം പോർച്ചുഗൽ - മൂന്നാം സ്ഥാനം
🏆 വേൾഡ് കാർട്ടൂൺ പ്രസ് പുസ്തകത്തിൽ 2005, 2006, 2007, 2008 വർഷങ്ങളിൽ കാരിക്കേച്ചറുകൾ
🏆 50 ഇന്റർനാഷണൽ ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തു
🏆 വേൾഡ് പ്രസ് കാർട്ടൂൺ മത്സരത്തിൽ ഏഷ്യയിൽ നിന്നും പങ്കെടുത്ത ഏക വ്യക്തി.

ഒരു പത്രവാർത്ത👇

കേരള കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്താരാഷ്ട്ര അവാർഡ് നേടി
(മെയ് 31, 2018)
മികച്ച കാരിക്കേച്ചർ വിഭാഗത്തിൽ കേരള കാർട്ടൂണിസ്റ്റ് തോമസ് ആന്റണി അന്താരാഷ്ട്ര അവാർഡ് നേടി. പോർച്ചുഗലിലെ ലിസ്ബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന സ്ഥാപിച്ച വേൾഡ് പ്രസ് കാർട്ടൂൺ അവാർഡിന്റെ പതിമൂന്നാം പതിപ്പിലെ  ഒമ്പത് വിജയികളിൽ ആന്റണി ഉൾപ്പെടുന്നു .
ലോകമെമ്പാടുമുള്ള പത്രങ്ങളിലും മാസികകളിലും 2017 ൽ പ്രസിദ്ധീകരിച്ച മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. വേൾഡ് പ്രസ് കാർട്ടൂൺ വെബ്‌സൈറ്റ് അനുസരിച്ച്, യൂറോപ്പ്, ഏഷ്യ, തെക്കേ അമേരിക്ക എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ എട്ട് രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.
ഇതിലെ മറ്റു വിജയികളിതാ👇👇ഇതു കൂടി അറിയുമ്പോഴേ തോമസ് ആന്റണി എന്ന വ്യക്തി എവിടെ നിൽക്കുന്നു എന്ന് നമുക്കു മനസിലാകൂ.
2018 winners
Caricature   
1st - Luc Descheemaeker, Belgium
2nd - Peter Nieuwendijk, Netherlands
3rd - Thomas Antony, India
Honourable mentions
Ali Husain Al Sumaikh, Bahrain
Cau Gomez, Brazil
Mário Alberto, Brazil
Vasco Gargalo, Portugal
Pedro J. Molina, Nicaragua 

ഇനി നമുക്ക് ഒരു ഓൺലൈൻ ചിത്രപ്രദർശനം കാണാം. 
http://cartoonexhibition.blogspot.com/2011/12/thomas-antony.html?m=1
ഇതിലെ ചിത്രങ്ങളിൽ ചിലത്👇👇👇






 

അദ്ദേഹം കാരിക്കേച്ചർ വരയ്ക്കുന്നത് കാണൂ👇
https://youtu.be/d09w64gMCCs
https://youtu.be/yKF1enLdACE
https://youtu.be/pJx6JfZT-QQ

കോട്ടക്കലിൽ ജനുവരി 12 ഞായറാഴ്ച്ച നടക്കുന്ന കേരള ചിത്രകലാ പരിഷത്തിന്റെ ക്യാമ്പിൽ പങ്കെടുക്കുന്നതിനാണ് ശനിയാഴ്ച ഞങ്ങൾ നാലു പേർ കോട്ടയത്തുനിന്നു പുറപ്പെട്ടത്. കെ.എ.ഫ്രാൻസിസ്, തോമസ് ആൻറണി, ടി.ആർ.ഉദയകുമാർ പിന്നെ ഞാനും. തൊട്ടയൽക്കാരനായ ഫ്രാൻസിസേട്ടനും ഞാനും ചേർന്ന്‌ തിരുനക്കരയിൽ നിന്ന് ഉദയനേയും കൂട്ടി വാരിശ്ശേരിയിലുള്ള തോമസ് ആന്റണിയുടെ വീട്ടിലെത്തി. ഫ്രാൻസിസേട്ടന്റെ അതി മനോഹരമായ ഒരു കാരിക്കേച്ചറുമായാണ് തോമസ് ആൻറണി ഞങ്ങളെ എതിരേറ്റത്. തൊട്ടു തലേന്നു പൂർത്തിയാക്കിയ ചിത്രമാണത്. ഫ്രെയിം ചെയ്തിട്ടു തരാമെന്നു പറഞ്ഞ് തോമസ് ആൻറണി അതു തിരിച്ചു വാങ്ങി.
ഞങ്ങൾ യാത്ര തുടങ്ങി. തോമസ് ആന്റണിയുടെ നർമ്മകഥകളും ഉച്ചത്തിലുള്ള ചിരികളും. യാത്രയിലുടനീളം ആ ചിരിയും ബഹളവുമായിരുന്നു. സൂര്യനു കീഴിലുള്ള എന്തും തോമസ് ആൻറണിക്കു വിഷയം. രാത്രി പത്തു മണിയോടെ ഞങ്ങൾ കോട്ടക്കലിൽ താമസിക്കാനുള്ള ഹോട്ടലിൽ എത്തി. അവിടെ താമസിക്കുന്ന മറ്റു ക്യാമ്പങ്ങളുമായി വീണ്ടും ചിരി ബഹളം!
ഭക്ഷണം കഴിച്ചിട്ടു  വരാം എന്നു കരുതി ഞങ്ങൾ നാലു പേർ പുറത്തിറങ്ങി. റെസ്റ്റാറൻറിലേക്കു നടക്കുകയാണു്. പെട്ടെന്നു തോമസ് ആൻറണി നെഞ്ചിൽ കയ്യമർത്തി പറഞ്ഞു. ഒരു ചെറിയ വേദന പോലെ, ഇത്രേം നേരം യാത്ര ചെയ്തതു കൊണ്ടായിരിക്കും. ഫ്രാൻസിസേട്ടൻ ഉടനെ പറഞ്ഞു എന്തായാലും നമുക്കൊന്നു ചെക്ക് ചെയ്തു നോക്കാം. ആശുപത്രിയിലേക്കു പോകാം. നല്ല വേദനയുള്ളതുകൊണ്ടാവാം തോമസ് ആൻറണി എതിരൊന്നും പറഞ്ഞില്ല. ആശുപത്രിയിലെത്തി. ആദ്യം ഇ.സി.ജി. എടുത്തു. ഡ്യൂട്ടി ഡോക്ടർ പറഞ്ഞു, ഒരു ചെറിയ വേരിയേഷൻ കാണുന്നുണ്ട്. പത്തു മിനിറ്റ് കഴിഞ്ഞ് ഒന്നുകൂടി ഇ. സി. ജി. എടുക്കാം. അപ്പോഴേക്കും കാർഡിയോളജിസ്റ്റും എത്തും. നോക്കുമ്പോൾ തോമസ് ആൻറണി കണ്ണിറുക്കി കാണിച്ചു ചിരിക്കുകയാണ്, ഇത് ഇവരുടെ സ്ഥിരം സർക്കസ് ആണെന്ന മട്ടിൽ.
പക്ഷെ, രണ്ടാമത്തെ റിപ്പോർട്ടും അനുകൂലമല്ല. തോമസ് ആൻറണിയെ ഐ.സി.യു.വിലേക്കു മാറ്റി.
ഞങ്ങൾ പുറത്തു കാത്തിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞ് ഒരു സിസ്റ്റർ അകത്തേക്കു വിളിപ്പിച്ചു. തോമസ് ആൻറണിയുടെ ഷർട്ടും പാന്റ്സും വാച്ചുമൊക്കെ തരാനാണ്. നോക്കുമ്പോൾ തോമസ് ആൻറണി ചിരിച്ചു കൊണ്ടു കിടക്കുന്നു. പതിവുള്ള ആ ഊറിയൂറിയുള്ള ചിരി. എന്നിട്ടു പറഞ്ഞു: " മോപ്പസാങേ, ഒരു മുഴുത്ത പെട്ടി കരുതി വെച്ചോ !"
അവസാനമായി വീണ വാക്കുകൾ! കറുത്ത ഹാസ്യത്തിൻ മറയിലിരുന്നു പല്ലിളിച്ച ക്രൂര യാഥാർത്ഥ്യം!
വെളുപ്പിനു മൂന്നര കഴിഞ്ഞു കാണും , ഞങ്ങളെ വീണ്ടും അകത്തേക്കു വിളിപ്പിച്ചു. നടുക്കുന്ന കാഴ്ച. തോമസ് ആന്റണിക്ക് കൃത്രിമ ശ്വാസോഛ്വാസം നൽകുന്നു! ഡോക്ടർ പറഞ്ഞു, വിഷമത്തിലാണ്.... ഒരു പതിനഞ്ചു മിനിറ്റ് കൂടെ ഇങ്ങിനെ ശ്രമിച്ചു നോക്കാം.
ഞങ്ങൾ സമയമെണ്ണുകയാണ്.  പത്തു മിനിറ്റു കഴിഞ്ഞു, പതിനഞ്ചു മിനിറ്റു കഴിഞ്ഞു, ഇരുപതും കഴിഞ്ഞു. ഒരു ചെറിയ ആശ്വാസം, ഒരു പ്രതീക്ഷ ഞങ്ങളുടെയുള്ളിൽ തെളിഞ്ഞു. തോമസ് ആൻറണി ആ പതിനഞ്ചു മിനിറ്റ് അതിജീവിച്ചു കഴിഞ്ഞിട്ടുണ്ടാകും !
പക്ഷെ, നാലു മണിക്ക് ഡോക്ടർ ഉള്ളിലേക്കു വിളിപ്പിച്ചു. ഡോക്ടറുടെ മുഖത്ത് നിസ്സഹായാവസ്ഥ. ചുറ്റുമുള്ള സഹായികളുടെ മുഖത്തും അതേ ഭാവം. നോക്കുമ്പോൾ തോമസ് ആൻറണി കണ്ണടച്ച് നിശ്ചലമായി കിടക്കുന്നു. ആ ചിരി മാഞ്ഞിരിക്കുന്നു. ഞാനൊന്നു കവിളിൽ തൊട്ടു. അവസാനത്തെ ചൂട് എന്റെ വിരലുകളിലേക്കു പടരുന്നതിറഞ്ഞു.
തോമസ് ആൻറണിയെ ഭാര്യയോടും മകനോടുമൊപ്പം ആംബുലൻസിൽ യാത്രയയച്ച് ഞങ്ങൾ മടങ്ങുകയാണ്. നാലുപേരുമായി ആഹ്ലാദപൂർവ്വം തുടങ്ങിയ യാത്രയിൽ ഇപ്പോൾ മൂന്നു പേർ മാത്രം! എന്റെ ഇടതു വശം ആ പൊട്ടിച്ചിരിക്കുന്ന ശബ്ദമില്ല. നർമ്മങ്ങളുടെ തിരയിളക്കമില്ല.
ശൂന്യമായ മനസ്സും പ്രജ്ഞയുമായി ഞാൻ മുന്നോട്ടു നോക്കി വണ്ടിയോടിക്കുകയാണ്. ജീവിതയാത്രയിൽ എപ്പഴൊ കൂടെ കൂടിയ ആ പ്രിയചങ്ങാതിയെ പിരിഞ്ഞ് വീണ്ടും വണ്ടിയോടിക്കുകയാണ്...
-പ്രശസ്ത സാഹിത്യകാരൻ വി.വി.കെ വാലത്തിന്റെ മകൻ മോപ്പസാങ് വാലത്താണ് ഈ കുറിപ്പെഴുതിയത്
https://youtu.be/LWY06Fk0rbU
https://images.app.goo.gl/CyGHsawh9XMPMzxg7
https://youtu.be/8oJhPDsfCoc
https://youtu.be/hkG76nxZwXg


💐💐💐💐💐

ചിത്രകലാ പരിഷത്തിന്റെ ആദ്യ ക്യാമ്പ് 2000 ത്തിൽ ഡൽഹിയിൽ വെച്ചു നടത്തിയപ്പോൾ
അന്നത്തെ പത്രത്തിൽ വന്നത്👇

മദനൻ മാഷ് ടെ അടുത്തിരിക്കുന്നത് തോമസ് ആന്റണി സർ


 കാരിക്കേച്ചർ രചനയിലൂടെ പ്രശസ്തനായ തോമസ് ആന്റണി ഒരു ചിത്രകാരന്റെ ഭാവനയിൽ.... കാരിക്കേച്ചർ രൂപത്തിൽ.