3-12-19


🤝🌹🤝🌹🤝🌹🤝🌹🤝🌹
🙏ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🤝🌹🤝🌹🤝🌹🤝🌹🤝🌹

അക്കിത്തം എന്ന മൂന്നക്ഷരം ലോകത്തിലാകമാനമുള്ള മലയാളികളുടെ ഹൃദയതാളമായി മാറിയ ആഴ്ചയാണ് കടന്നു പോയത്😍 അക്കിത്തം അച്യുതൻ നമ്പൂതിരി എന്ന പേരിന്റെ കൂടെ ചേർത്തു വായിക്കേണ്ട ഒരു പേരാണ് അക്കിത്തം നാരായണൻ നമ്പൂതിരി .നമ്മുടെ ജ്ഞാനപീഠ ജേതാവായ കവിയുടെ ചിത്രകാരനായ കുഞ്ഞനുജൻ🙏🙏

അക്കിത്തം നാരായണൻ നമ്പൂതിരി

ജീവിതരേഖ
〰〰〰〰〰
പാലക്കാട് ജില്ലയിലെ കുമരനല്ലൂരിന് സമീപമുള്ള അമ്മേറ്റിക്കരയിൽ അക്കിത്തത്തു മനയിൽ വാസുദേവൻ നമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1939 ൽ ആണ് അക്കിത്തം നാരായണൻ ജനിച്ചത്.
      പത്താം ക്ലാസ് പഠനത്തിനു ശേഷം 1959ൽ ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ ചിത്രകലാ പഠനത്തിനായി ചേർന്നു.1961 ൽ അവിടെ നിന്നും ഡിപ്ലോമ നേടി.ഇന്ത്യൻ ഗവൺമെന്റിന്റെ സ്കോളർഷിപ്പ് ലഭിക്കുകയും 1964 വരെ അവിടെത്തന്നെ ഉപരിപഠനം നടത്തുകയും ചെയ്തു.ഈ അധ്യയന കാലഘട്ടത്തിൽ പ്രിൻസിപ്പൽ D P റോയ് ചൗധരി, വൈസ് പ്രിൻസിപ്പൽ KCS പണിക്കർ എന്നിവരുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാനും അത് നിലനിർത്തി കൊണ്ടു പോകാനും അക്കിത്തം നാരായണനു കഴിഞ്ഞു.1966ൽ ചോള മണ്ഡലം സ്ഥാപിക്കാൻ  KCS പണിക്കരുടെ കൂടെ അക്കിത്തം നാരായണനും  ഉണ്ടായിരുന്നു. അല്പകാലം ചെന്നൈ എത്തിരാജ് വനിതാ കോളേജിൽ  ബാത്തിക് ചിത്രകല പഠിപ്പിച്ചു.[ബാത്തിക് ചിത്രകല എന്നാലെന്തെന്ന്  5.12.19 ലെ ചിത്രസാഗരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.] ഇവിടെ അധ്യാപകനായി ജോലി നോക്കുന്ന സമയത്ത് അടുത്ത സ്കോളർഷിപ്പിന് അക്കിത്തം നാരായണൻ അർഹനായി-ഫ്രഞ്ച് ഗവൺമെന്റ് നൽകുന്ന സ്കോളർഷിപ്പ്
         ഈ സ്കോളർഷിപ്പിന്റെ സഹായത്തിൽ അക്കിത്തം നാരായണൻ പാരീസിലെ Ecole des Beaux Arts ൽ ചിത്രകല പഠിക്കാനായി ചേർന്നു. Ecole des Beaux Arts എന്നാലെന്താണെന്നന്ന് അറിയാമോ? school of fine arts തന്നെ.1970 ൽ അവിടെ ചേർന്ന അദ്ദേഹം ജീൻ ബർതോളിന്റെ കീഴിൽ ചിത്രകല അഭ്യസിച്ചു. ആയിടെയാണ് ടെക്സ്റ്റൈൽ ഡിസൈനറായ സച്ചിക്കോയെ കണ്ടുമുട്ടുന്നത്.ആ കൂടിക്കാഴ്ച പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചു. അക്കിത്തം നാരായണൻ എന്ന ചിത്രകാരന്റെ വളർത്തു നാടായി അങ്ങനെ പാരീസ് മാറി.

ഭാരതീയ തത്വചിന്തകളിലും ദർശനങ്ങളിലുമൂന്നിയ ചിത്രരചനാശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം ജനിച്ചു വളർന്ന അന്തരീക്ഷം ഇതിനൊരു കാരണമായിട്ടുണ്ടാകാം. പ്രകൃതിദത്ത വർണങ്ങളു പയോഗിച്ചുള്ള കളങ്ങളുടെ മാസ്മരികത തന്നെ സ്വാധീനിച്ചു എന്ന് അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. താന്ത്രിക് രീതിയിലും അദ്ദേഹം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.

പ്രധാന ബഹുമതികൾ
🏆🏆🏆🏆🏆🏆🏆🏆

🥇 1963,65,66- തമിഴ് നാട് സർക്കാരിന്റെ ലളിത കല അക്കാദമി അവാർഡ്
🥇 1965-അസോസിയേഷൻ ഓഫ് യങ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്ചർ അവാർഡ്
🥇 1972- അന്താരാഷ്ട്ര തലത്തിലുള്ള പെയിന്റിംഗ് ബഹുമതി - Cagneട - sur-mer
🥇 2009 - കേരള ലളിതകല അക്കാദമിയുടെ KCS പണിക്കർ അവാർഡ്
🥇 2017- കേരള ലളിതകല അക്കാദമിയുടെ രാജാ രവിവർമ പുരസ്കാരം

രാജാരവിവർമ പുരസ്കാരം
〰〰〰〰〰〰〰
സമുന്നതരായ ചിത്രകാരന്മാരുടെ സമഗ്രസംഭാവനയെ ആദരിക്കാന്‍ 2000 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതാണ് രാജാരവിവര്‍മ്മ പുരസ്‌ക്കാരം. 2001 ല്‍ ആദ്യത്തെ അവാര്‍ഡ് കെ ജി സുബ്രഹ്മണ്യത്തിനായിരുന്നു. എം എഫ് ഹുസൈന്‍, എ രാമചന്ദ്രന്‍, ഗുലാം ഷേക്, പൊരിഞ്ചുക്കുട്ടി , ഹരിദാസ്, അക്കിത്തം നാരായണന്‍, യൂസഫ് അറക്കല്‍ തുടങ്ങിയവര്‍ക്കൊക്കെ പുരസ്‌ക്കാരം ലഭിച്ചിരുന്നു .  പുരസ്‌ക്കാരം അഖിലേന്ത്യാതലത്തിലായിരിക്കണം എന്നതായിരുന്നു തുടക്കത്തിലെ കമ്മിറ്റി തീരുമാനം. എന്നാല്‍ ഇടയ്ക്ക് വെച്ച് അത് വ്യതിചലിക്കുകയും കേരളത്തില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. രാജാരവിവര്‍മ്മയുടെ പേരിലുള്ള പുരസ്‌ക്കാരം വിശാലമായ ക്യാന്‍വാസില്‍ത്തന്നെ പരിഗണിക്കേണ്ടതായിരുന്നു.
[കടപ്പാട് - നവലോകം]

രാജാ രവിവർമ പുരസ്കാരം അക്കിത്തം നാരായണന് ലഭിച്ച സമയത്തു വന്ന രണ്ടു പത്രവാർത്താ ലിങ്കുകൾ👇👇
http://www.keralanews.gov.in/index.php/main-news/6111-2016-02-10-13-49-59
http://www.malayalamdailynews.com/?p=204751

അക്കിത്തം നാരായണനുമായുള്ള ഒരു അഭിമുഖം പി.ഡി.എഫ് രൂപത്തിലിതാ .ചോദ്യകർത്താവ് ആരെന്നറിയില്ല.👇👇👇👇
https://www.wikiart.org/en/akkitham-narayanan

ഈ ലിങ്കിലുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു കുഞ്ഞു വീഡിയോ👇👇
മാതൃഭൂമി പത്രത്തിൽ നിന്നും...
അക്കിത്തം നാരായണനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ആധാരമാക്കി ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശന സമയത്ത്...
വാർത്ത👇👇
https://www.thehindu.com/news/cities/Kochi/travelling-with-art-from-kumaranalloor-to-paris/article26045389.ece







ഇനി വീഡിയോ ലിങ്കുകൾ👇👇
https://youtu.be/doxs3QnIXm0
https://youtu.be/8MNMw0mJW4Y
ഇന്ന് അപ്ഡേറ്റ് ചെയ്ത ഡെക്കാൻ ക്രോണിക്കിളിൽ അക്കിത്തം നാരായണൻ🙏🙏

https://www.deccanchronicle.com/lifestyle/books-and-art/130217/art-of-lyrical-intuition.html

https://www.saffronart.com/artists/akkitham-narayanan

അക്കിത്തം നാരായണൻ എന്ന പ്രതിഭയുടെ അപൂർവ ചിത്രശേഖരം കാണണോ 😊 ലിങ്ക് തുറക്കൂ
https://www.akkitham.in/narayanan.html

ഈ ലിങ്കിലുള്ള ചില ഫോട്ടോകൾ താഴെ👇👇👇

കൗമാരക്കാരനായ അക്കിത്തം നാരായണൻ😊
 വ്യക്തിജീവിതത്തിലെ അപൂർവ നിമിഷങ്ങൾ💐💐💐
പ്രിയ സഖിയുമൊത്ത്
 നാരായണൻ നായർ മാസ്റ്റർ പോക്കറ്റിൽ .നിന്ന് ഒരു കടലാസ് പുറത്തെടുത്ത് വായിച്ചു: "മദ്രാസ് മ്യൂസിയം സെന്റിനറി ചിൽഡ്രൻസ് ആർട്ട് മത്സരത്തിൽ എ.നാരായണന് ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നു ."
....
 വിയർപ്പ് തണുപ്പ് തട്ടി ആവിയായി കണ്ണിൽ നിന്നും ചെവിയിൽ നിന്നും പറന്നുയർന്നു..

അക്കിത്തം നാരായണന്റെ ജീവിതത്തിലേക്ക് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ കടന്നു ചെന്നാലോ😊😊😊

തുറക്കൂ ... വായിക്കൂ... ഈ പി.ഡി.എഫ്👇👇

 ചിത്രകലയിലെ എന്റെ യാത്രാ വഴികൾ - അക്കിത്തം നാരായണൻ👇👇
രാജാരവിവർമ സാംസ്കാരിക നിലയത്തിൽ കഴിഞ്ഞയാഴ്ച നടന്ന ലളിതകലാഅക്കാദമി  48 -മത് സംസ്ഥാന പുരസ്കാര സമർപ്പണം
[വീഡിയോ കടപ്പാട് - മദനൻ സർ]


 
പുന്നയൂർക്കുളത്തുള്ള ആർട്ട് ഗ്യാലറി --ഗിരീശൻ ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഈ ഗ്യാലറിയിൽ അക്കിത്തം നാരായണന്റെ ചിത്രങ്ങളുമുണ്ട്.