31-12-19

💖🎁💖🎁💖🎁💖🎁💖
 ചിത്രസാഗരം പംക്തിയിലേക്ക് എല്ലാ പ്രിയ ചങ്ങാതിമാർക്കും ഹൃദ്യമായ സ്വാഗതം 🙏
🎁💖🎁💖🎁💖🎁💖🎁💖
ഇന്ന് 2019 ന്റെ അവസാന ദിനം -- എന്റെ ജീവിതത്തിലെ മറക്കാനാവാത്ത, ഏറെ സന്തോഷം തന്ന ദിനം🙏 ഞാനുൾപ്പെടെയുള്ള ഒരു പാട് അധ്യാപകരുടെ ഗുരുനാഥയും മാതൃകയുമായ കൃഷ്ണ ടീച്ചർ എന്ന ഡോ.കൃഷ്ണകുമാരി ടീച്ചറെ[റിട്ട. പ്രിൻസിപ്പാൾ, ഗവ. ട്രെയിനിംഗ് കോളേജ് കോഴിക്കോട് ] ഒത്തിരി കാലങ്ങൾക്ക് ശേഷം ഇന്ന് വീട്ടിൽ പോയി കണ്ടു. ആ സ്നേഹവാത്സല്യം പിന്നെയും അടുത്തറിഞ്ഞു. യാത്ര പറഞ്ഞിറങ്ങാൻ നേരം  മനസ്സും കണ്ണും നിറഞ്ഞിരുന്നു🙏🙏🙏

ചിത്രസാഗരം പംക്തിയിൽ ഞാനെന്തിനാണ് ഇതെല്ലാം എഴുതിയതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലേ😊 ടീച്ചർ വഴി നമുക്കിന്ന് അടുത്തറിയാൻ അവസരം കിട്ടിയത് കേരളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റായ ടീച്ചറുടെ നല്ലപാതിയെയാണ്🥰

1967 ൽ ബാലഭൂമിയിൽ കാർട്ടൂൺ വരച്ചു കൊണ്ടു തുടങ്ങിയ കലാജീവിതത്തിൽ സാർത്ഥകമായ അരനൂറ്റാണ്ട് പിന്നിട്ട ചിത്രകാരൻ🙏 കുഞ്ഞുങ്ങൾ മുതൽ വലിയവർ വരെ അദ്ദേഹത്തിന്റെ ആരാധകർ🙏 നമ്മുടെയെല്ലാം മനസ്സിൽ തെളിമയോടെ നിൽക്കുന്നു ആ രണ്ടക്ഷരം -  വേണു.... അതെ, കാർട്ടൂണിസ്റ്റ് വേണു

രണ്ടു ദിവസം മുമ്പ് തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന ചിത്രശില്പശാലയിൽ മദനൻ മാഷ്ടെ ക്ലാസ് കാണാൻ പോയ സമയത്താണ് വേണു മാഷെ കണ്ടുമുട്ടിയത്. എന്റെ വീട്ടുകാരെ മാഷിന് അറിയും, മാഷ് എന്റെ എഫ്.ബി.സുഹൃത്തുമാണ്. എങ്കിലും മാഷ് എന്നെ ആദ്യായി കാണുകയാണ്.ഒരു പ്രശസ്ത വ്യക്തിയോട് സംസാരിക്കുമ്പോഴുള്ള ഭയത്തോടെ മാഷ്ടെ അടുത്തേക്ക് ചെന്നു. മാഷെ, ഞാൻ.... എന്ന എന്റെ വാചകം പൂർത്തിയാകുന്നതിനു മുമ്പേ മാഷ് ഇങ്ങോട്ട് പറഞ്ഞു വാസുമാഷ്ടെ മകൾ അല്ലെ? ആ സൗമ്യ സ്വരത്തിൽ ഉള്ളിലെ ഭയം അലിഞ്ഞില്ലാതായി.ഈ വർഷാവസാന ചിത്രസാഗരത്തിൽ മാഷാകണം നമ്മുടെ ചിത്രകാരൻ എന്ന് മനസ് പറഞ്ഞു. എന്റെ കൃഷ്ണ ടീച്ചർ അതിനുള്ള അവസരം ഒരുക്കിത്തന്നു. ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയിൽ നിന്നും കുറിച്ചെടുത്തവ എന്റെ പ്രിയ കൂട്ടുകാർക്കായി പങ്കുവെയ്ക്കുന്നു🙏🙏🙏

കാർട്ടൂണിസ്റ്റ് വേണു
കെ.പി.ജനാർദ്ദനൻ,കെ.എസ്.പങ്കജാക്ഷി ദമ്പതികളുടെ മകനായി കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽ 1954 ഏപ്രിൽ 21നാണ് വേണു മാഷ് ജനിച്ചത്.വേണുഗോപാലൻ എന്നാണ് ശരിയായ പേര്.കേരളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനൻ ആണ് അനിയൻ.സഹോദരി ഹയർ സെക്കന്ററി അധ്യാപിക.മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്തു തന്നെ ചിത്രകലയിൽ തത്പരനായിരുന്നു.1967 ൽ പതിമൂന്നാം വയസ്സിൽ ബാലഭൂമിയിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.അന്ന് തുടങ്ങിയ കലാസപര്യ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു🙏.
        പത്താംതരം കഴിഞ്ഞപ്പോൾ തന്റെ കർമ്മമേഖല ചിത്രകലാലോകമാണെന്ന് തിരിച്ചറിയുകയും  KGTE കോഴ്സിന് ചേരുകയും ചെയ്തു.KGTE കഴിഞ്ഞ് രണ്ട് വർഷമായപ്പോഴേക്കും 1977 ൽ തിരൂരിലെ ഏഴൂർ GHSSൽ ചിത്രകലാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.1980 മുതൽ കോഴിക്കോട് എഡിഷനിലെ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ കാർട്ടൂൺ വരയ്ക്കാൻ തുടങ്ങി.പെയിൻറിഗ്, ചുമർച്ചിത്ര രചന തുടങ്ങി പല ശൈലിയിലുള്ള ചിത്രരചന അദ്ദേഹത്തിന് അറിയാമെങ്കിലും ഒരു ഉദ്യോഗസ്ഥൻ എന്നതിന്റെ  സമയപരിമിതി ഉൾക്കൊണ്ട് കാർട്ടൂണിലേയ്ക്ക് മാത്രമായിരുന്നു ശ്രദ്ധ കൊടുത്തത്.
മലയാള മനോരമയിൽ എഡിറ്റോറിയൽ കാർട്ടൂണുകൾ വരയ്ക്കുന്ന സമയത്താണ് 1980 കഴിഞ്ഞപ്പോൾ ബാലരമ യിൽ തല മാറട്ടെ എന്ന ചിത്രകഥാ സീരീസ് ആരംഭിക്കുന്നത്. കേരളത്തിലാദ്യമായി എന്നു പറയാം സ്ക്രിപ്റ്റും വരയും ഒരാൾ തന്നെ നിർവഹിക്കുന്നത്. ഒരുപാടൊരുപാട് വർഷങ്ങൾ നമ്മുടെ ബാല്യകാലത്തിന്റെ ഹരമായിരുന്നു തലമാറട്ടെ

തലമാറട്ടെ  പരമ്പരയെക്കുറിച്ച് എഫ്.ബി.യിൽ നിന്നും ലഭിച്ച ഓർമ്മക്കുറിപ്പ്.👇👇
https://m.facebook.com/story.php?story_fbid=920696978031340&id=243907192376992

തലമാറട്ടെ അക്കാലത്തെ ആബാലവൃദ്ധം ജനങ്ങൾ നെഞ്ചേറ്റിയ സമയത്താണ് കോഴിക്കോട്, ഫറൂഖ് ഭാഗങ്ങളിൽ പുലി ശല്യം രൂക്ഷമാകുന്നത്. ഇതിലും കഥകൾ കണ്ട ഭാവനാസമ്പന്നനായ വേണു മാഷ് പുലിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത കാർട്ടൂൺ ചിത്രകഥാ പരമ്പരയാണ് പുലിവാൽ.തുടർന്ന് എലിമണി മുണ്ടക്കയം, ജമ്പനും തുമ്പനും മുതലായ ചിത്രകഥാപരമ്പരകളുടെ വരവായി. സ്ക്രിപ്റ്റും വരയും വേണു മാഷ് തന്നെ🙏.
ജമ്പനും തുമ്പനും എന്താണെന്നറിയുമോ😊
വായിച്ചു നോക്കൂ 👇
ജമ്പനും തുമ്പനും
 〰〰〰〰〰〰
പ്രശസ്ത കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വേണു ബാലരമയിൽ വരയ്ക്കുന്ന ഒരു ചിത്രകഥാപരമ്പരയാണ് ജമ്പനും തുമ്പനും. ജമ്പൻ എന്ന് പേരുള്ള വിഡ്ഢിയായ ഒരു കുറ്റാന്വേഷകനും അയാളുടെ കൊതിയനായ തുമ്പൻ എന്ന പട്ടിയും ആണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ.

 കഥാപാത്രങ്ങൾ
🎈🎈🎈🎈🎈🎈🎈

 ജമ്പൻ
ജമ്പൻ എന്ന കുറ്റാന്വേഷകൻ ഈ ചിത്രകഥയിലെ പ്രധാന കഥാപാത്രമാണ്. ജമ്പൻ എന്ന പേരിന് കാരണം അയാൾ ഇടക്കെല്ലാം ചാടുവാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. "യീഹാ" എന്ന് അലറിക്കൊണ്ടാണ് ജമ്പൻ ചാടാറ്. ചിത്രകഥയിൽ അബദ്ധത്തിൽ കേസ് തെളിയിക്കുന്ന ഒരു വിഡ്ഢിയായി ആണ് ഇയാളെ ചിത്രീകരിച്ചിരിക്കുന്നത്.മോട്ടോർ സൈക്കിളിലാണ് സഞ്ചാരം

 തുമ്പൻ    
തുമ്പൻ എന്ന നായ ഈ ചിത്രകഥയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. കേസിന്റെ തുമ്പ് എപ്പോഴും കണ്ടെത്തുന്നത് ഈ നായ ആയതിനാലാണ് നായക്ക് തുമ്പൻ എന്ന പേരുള്ളത്.തുമ്പൻ ഒരു ഭക്ഷണ പ്രിയനാണ്.

 ഇൻസ്പെക്ടർ ചെന്നിനായകം
ജമ്പന്റെ സഹായമന്വേഷിച്ച് എപ്പോഴും എത്തുന്ന പോലീസുദ്യോഗസ്ഥൻ.
      [കടപ്പാട് ]
http://venubl.blogspot.com/?m=1

എഡിറ്റോറിയൽ കാർട്ടൂൺ ,പോക്കറ്റ് കാർട്ടൂൺ, ബാലമാസികകളിലെ ചിത്രകഥാ പരമ്പരകൾ  എന്നിവയിലൂടെ ജനഹൃദയങ്ങളിൽ കുടിയേറിയ വേണു മാഷിന്റെ വേറൊരു ജനപ്രിയ പരമ്പര യാ യി രുന്നു മാതൃഭൂമി വാരാന്ത്യ പ്പതിപ്പിൽ കുറച്ചു കാലം മുമ്പുവരെ ഉണ്ടായിരുന്ന വനരസം ബഹുരസം സീരീസ്. കാർട്ടൂൺ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ റിട്ടയർ ചെയ്യുന്നതിനും 5 വർഷം മുമ്പുതന്നെ വി.ആർ.എസ്. എടുത്തു.  മാധ്യമം പത്രത്തിലെ പോക്കറ്റ് കാർട്ടൂൺ രാമേട്ടൻ, മാധ്യമം ആഴ്ചപ്പതിപ്പിലെ കുറ്റവും ശിക്ഷയും പരമ്പര, എഫ്.ബി യിലെ ഇംഗ്ലീഷ് കാർട്ടൂൺ സീരീസ് Epicentre തുടങ്ങിയവയാണ് ഇപ്പോൾ വേണു മാഷിന്റെ അടയാളപ്പെടുത്തലുകളായി ചിത്രലോകത്തുള്ളത്.കൂടാതെ സ്വന്തമായി ദ്വിമാന അനിമേഷനും മാഷ് ചെയ്തു വരുന്നു - Troll tv.in
കേരളത്തിലെ പ്രശസ്തമായ മിക്ക പത്രങ്ങളിലും ബാല മാസികകളിലും പതിഞ്ഞ ഈ കയ്യൊപ്പ് നമ്മുടെ മനസ്സിലും എന്നേ പതിഞ്ഞിരിക്കുന്നു🙏🙏🙏

തന്റെ ചിത്രകലാ ലോകത്തെക്കുറിച്ച് വേണു മാഷ്🙏
മൊബൈൽ ഷൂട്ടിങ്ങൊന്നും വല്യ വശമില്ല.  തിരൂർ മലയാളത്തിലെ പ്രിയ കൂട്ടുകാർക്കായി ഇതാണ് എന്റെ നവവത്സര സമ്മാനം 🎁💖
വേണു മാഷ്ടെ ചിത്ര ശേഖരം, അനിമേഷൻ സീരീസുകൾ കാണണോ കൂട്ടരേ... ഈ ലിങ്ക് തുറക്കൂ😌
http://onlinevenu.blogspot.com

മാധ്യമം ആഴ്ചപ്പതിപ്പിൽ വർഷങ്ങളായി സഞ്ജയൻ എന്ന പേരിൽ വേണു മാഷ് എഴുതുന്ന ലേഖന പരമ്പര - കുറ്റവും ശിക്ഷയും
തിരൂർ മലയാളത്തിലെ പ്രിയ കൂട്ടുകാർക്ക് വേണു മാഷ്  പുതുവർഷാശംസകൾ നേരുന്നു 🙏🙏 കേൾക്കാൻ മറക്കരുതേ🙏🙏🙏
മാഷ് വരച്ച ഒരു പെയിന്റിഗ്- വീടിന്റെ ഭിത്തിയിലുള്ളത്

മാഷ് വരച്ച ചുമർച്ചിത്രം


മാഷിന്റെ വിലാസം, ഫോൺ നമ്പർ എല്ലാം ഇതിലുണ്ട്
വേണുമാഷും കൃഷ്ണ ടീച്ചറും മകന്റെ വിവാഹ വേളയിൽ
ഈ വർഷത്തെ അവസാന ചിത്രസാഗരം ഇവിടെ പൂർത്തിയാകുന്നു🙏🙏🙏🙏🙏