14-01-20

പ്രിയ ചങ്ങാതിമാരേ.... നമസ്കാരം 🙏
     പുതുവർഷത്തിലെ ആദ്യ ചിത്രസാഗരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🌹

നമുക്കെല്ലാം ജീവിതം ഏറെ തിരക്കുപിടിച്ചതാണ്. സമയമില്ല എന്ന പല്ലവി നാമുരുവിട്ടു കൊണ്ടേയിരിക്കുന്നു. ഈ തിരക്കുപിടിച്ച ജീവിതമുഹൂർത്തങ്ങളെ ശാന്തനായി ഇരുന്നു പകർത്താൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുണ്ട് നമ്മുടെ കേരളത്തിൽ... നമ്മുടെ തൊട്ടടുത്ത്... കേരളത്തിലെ ഉൾനാടുകളോടൊപ്പം ലോകത്തിലെ ചരിത്രസ്മാരകങ്ങളും സ്ഥലങ്ങളും കറുപ്പു മഷിയുള്ള പേന മാത്രമുപയോഗിച്ച് കാൻവാസിലേക്ക് പകർത്തുന്നയാൾ...  സ്ഥലമ്യൂസിയം,ഉത്സവം, ചന്ത, റെയിൽവെ സ്റ്റേഷൻ, നാലുകെട്ടുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ... വരയ്ക്കുന്നതെന്തുമായിക്കൊള്ളട്ടേ, അതിന്റെ ചുറ്റുപാടുമുള്ള ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ സ്വയം മറന്നിരുന്ന് ആസ്വദിച്ച് വരയ്ക്കുന്ന ആ കലാകാരൻ നമ്മുടെ കേരളത്തിന്റെ അഭിമാന പുത്രനാണ്🙏🙏 വര വരദാനമായി കിട്ടിയ ഈ ചിത്രകലാതേജസ് ആരാകും😊😊😊😊

മടിയിൽ നിവർത്തി വെച്ച പേപ്പറിൽ പെൻ/പെൻസിൽ ഉപയോഗിച്ച് കണ്ട കാഴ്ചകളെ രേഖാചിത്രങ്ങളാക്കുന്ന  വ്യക്തിയുടെ ചിത്രം നിങ്ങളുടെ ഉള്ളിൽ തെളിഞ്ഞു വരുന്നില്ല😊😊😊 കാലിഗ്രാഫിയിലും പെയിന്റിംഗിലും ഡോക്യുമെന്ററി ചിത്രരചനയിലും  അദ്വിതീയൻ... രേഖാചിത്രരചനയിൽ ലോകപ്രശസ്തൻ🙏🙏🙏 ആരായിരിക്കും ഇദ്ദേഹം🤔😊

മലയാളത്തിലെ മഹാരഥൻമാരായ എഴുത്തുകാരുടെ കഥാപാത്രങ്ങൾക്ക് വരകളിലൂടെ ജീവൻ കൊടുത്ത വ്യക്തി .... പല കാലങ്ങളെയും സ്ഥലങ്ങളെയും സന്ദർഭങ്ങളെയും വ്യക്തികളെയും രേഖാചിത്രങ്ങളിലൂടെ അനശ്വരനാക്കിയ വ്യക്തി🙏🙏🙏 വരൂ നമുക്കു പോകാം മദനവരകളിലൂടെ ഒരു യാത്ര....

രിയരേ നമുക്കിന്ന് അടുത്തറിയാം ആർട്ടിസ്റ്റ് മദനൻ എന്ന പേരിലറിയപ്പെടുന്ന പി.വി.മദന മോഹനൻ എന്ന കേരളക്കരയുടെ അഭിമാനത്തെ🙏🙏

ആർട്ടിസ്റ്റ് മദനൻ സർ
എ.എസ് നായരെക്കുറിച്ചുള്ള ചിത്ര സാഗര പംക്തി ചെയ്യുന്നതിനായി മാറ്ററുകൾ വായിക്കുന്ന സമയത്ത് തോന്നിയ ചില സംശയങ്ങൾക്ക് ഉത്തരം ലഭിക്കാനായി രമേശ് രഞ്ജനം മാഷെ വിളിച്ചു.രമേശ് മാഷാണ് മദനൻ മാഷ് ടെ നമ്പർ തന്ന് വിളിക്കാൻ പറഞ്ഞത്.ഏറെ ഉൾഭയത്തോടെ ആ പ്രശസ്ത കലാകാരനെ വിളിച്ചു... കുറച്ചു നേരം മാത്രമേ ആ ഭയത്തിന് ആയുസ്സുണ്ടായുള്ളൂ. സൗമ്യമായ ആ സംസാരത്തിൽ എന്റെ ഭയം അലിഞ്ഞില്ലാതായി. മാഷെ നേരിട്ട് കണ്ടു സംസാരിച്ച് ചിത്രസാഗരം ചെയ്യണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ  അത്രയ്ക്കും തിരക്കുള്ള വ്യക്തിയായിട്ടു പോലും ചിത്രസാഗരത്തിനായി സമയം മാറ്റി വെച്ച മദനൻ മാഷോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏🙏

ആർട്ടിസ്റ്റ് മദനൻ സർ
🌸🌹🌸🌹🌸🌹🌸
        കോഴിക്കോട് ജില്ലയിലെ വടകരയിൽ വടകര ബി.ഇ.എം ഹൈസ്കൂളിലെ ചിത്രകലാധ്യാപകനായിരുന്ന പി.വി.നാരായണൻ  ആചാരി മാഷിന്റെയും വീട്ടമ്മയായ സാവിത്രിയുടേയും അഞ്ചു മക്കളിൽ മൂന്നാമത്തെയാൾ. അച്ഛനും അച്ഛന്റെ അമ്മാവനും ഇളയച്ഛനും മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നിന്നും 1950 കളിൽ ചിത്രകല പഠിച്ചിറങ്ങിയവർ. അച്ഛന്റെ അമ്മാവൻ അമ്പാടി മാസ്റ്റർ കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായിരുന്നു. മദനൻ മാഷിന്റെ കുട്ടിക്കാലം മുതൽ കാണുന്നത് അച്ഛനെയും വീട്ടിൽ ഗുരുകുല സമ്പ്രദായം പോലെ ചിത്രരചന അഭ്യസിക്കുന്ന ശിഷ്യഗണങ്ങളെയുമാണ്.ചിത്രകലയെ അതിരറ്റ്  സ്നേഹിക്കുന്ന ,അത് ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച ആചാരി മാഷ് ടെ മകന് പാരമ്പര്യം വരപ്രസാദം പോലെ ലഭിച്ചിട്ടുണ്ടായിരുന്നു. അച്ഛൻ തന്നെയായിരുന്നു മകന്റെ ഗുരു. മൂത്ത സഹോദരി പ്രഭാവതി വടകര ബി.ഇ.എം.ഹൈസ്കൂളിലെ ചിത്രകലാധ്യാപിക. ജ്യേഷ്യൻ പീതാംബരൻ വിദ്യാരംഗം സക്സസ് ലൈനിന്റെ ചിത്രകാരൻ (കൊച്ചി), മൂന്നാമത്തെയാൾ മദനൻ മാഷ് .അനിയത്തി ജമുനാവതി .അനിയൻ നന്ദകുമാർ കാക്കനാട് ചിത്രകലാധ്യാപകൻ.മദനൻ മാഷിന്റെ നല്ലപാതി ബിനു ബിലാത്തിക്കുളം സെന്റ് ജോർജ് സ്കൂളിലെ അധ്യാപിക .സീത, ഗംഗ മക്കൾ.
അച്ഛൻ ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകുന്ന അറിവ് നോക്കിയും കണ്ടും വരച്ചും പഠിച്ച് പാരമ്പര്യമായ കിട്ടിയ വരയെ വിരലുകൾക്കും ചിന്തയ്ക്കും വഴങ്ങുന്നതാക്കി. മെറ്റൽ എൻഗ്രേവിംഗിൽ സ്പെഷ്യലൈസേഷൻ നേടിയ അച്ഛന്റെ ചിത്രകലാ സാമഗ്രികൾ കുഞ്ഞു മദനനും ഇഷ്ട സാമഗ്രികളായിരുന്നു. വടകര BEMHS ലായിരുന്നു പഠനം. മുൻ ബഞ്ചിലിരുന്ന് അധ്യാപകരെ നോക്കി വരയ്ക്കൽ, സ്കൂൾ പരിസരം നോക്കി വരയ്ക്കൽ ഇതെല്ലാം കുഞ്ഞു മദനന്റെ ഇഷ്ടങ്ങളായിരുന്നു. ഒരു രേഖാചിത്രകാരന്റെ വളർച്ചയുടെ തുടക്കമായിരുന്നു ഇത്.പഠന കാലത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു.1974-75 വർഷത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ജലച്ചായത്തിൽ ഒന്നാം സ്ഥാനം മദനൻ മാഷിനായിരുന്നു.9-ാം ക്ലാസിൽ പഠിക്കുമ്പോഴേ KGTE കോഴ്സിന് യോഗ്യത നേടി. പ്രീഡിഗ്രി പഠനം കൊയിലാണ്ടി ഗവ.കോളേജിൽ ആയിരുന്നു. ഈ പഠനത്തോടൊപ്പം തുടർന്നു  KGTE പഠനവും. ഡിഗ്രി ഒന്നാം വർഷമായപ്പോഴേക്കും KGTE ഡിപ്ലോമ കരസ്ഥമാക്കി. ഡിഗ്രിക്ക് ചരിത്രം മുഖ്യവിഷയമായെടുത്ത് മടപ്പള്ളി ഗവ.കോളേജിൽ ചേർന്നു. ചരിത്രത്തിലുള്ള ഈയൊരു താത്പര്യമാകം മദനൻ മാഷ്ടെ ചരിത്ര യാത്ര കൾക്ക് നിദാനമായി മാറിയത്.
       മലയാളമായിരുന്നു രണ്ടാം ഭാഷ. പ്രീഡിഗ്രിക്ക് മലയാളം പഠിപ്പിച്ച തോന്നയ്ക്കൽ വാസുദേവൻ മാഷിന്റെ ക്ലാസാണ് മലയാള സാഹിത്യത്തിന്റെ ആസ്വാദ്യതലങ്ങളിലേക്ക് മദനൻ മാഷെ അടുപ്പിച്ചത്.കോളേജിൽ പഠിക്കുമ്പോൾ ഇന്റർസോൺ കലോത്സവത്തിൽ ജലച്ചായത്തിലും പെൻസിൽ ഡ്രോയിംഗിലും ഒന്നാമത് ആയിരുന്നു. 1979ൽ ഡിഗ്രി പഠനം കഴിഞ്ഞു. അടുത്ത വർഷം തന്നെ മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ ചിത്രകലാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. മൂന്നു വർഷം അധ്യാപകനായി ജോലിയിൽ തുടർന്നു.
അധ്യാപനത്തേക്കാളുപരി വര ജീവിതത്തിന്റെ അംശമായപ്പോൾ താൻ വരച്ച കുറച്ചു കാർട്ടൂണുകളുമായി മദനൻ മാഷ് തായാട്ട് ശങ്കരൻ സാറെ ചെന്നു കണ്ടു. ആ വര ഏറെ ഇഷ്ടപ്പെട്ട തായാട്ട് ശങ്കരൻ സർ മദനൻ മാഷോട് ദേശാഭിമാനിയിൽ വരയ്ക്കാൻ ക്ഷണിച്ചു.ദേശാഭിമാനിയാണ് മദനൻ മാഷ് വരയ്ക്കുന്ന ആദ്യ പത്ര പ്രസിദ്ധീകരണം. ഇതിൽ വരച്ച ചിത്രത്തിന്റെ പ്രതിഫലമായി മാഷിന് അന്ന് ലഭിച്ചത് 50 രൂപ.198l ആണ് കാലഘട്ടമെന്നോർക്കണം. ഇതിനോടൊപ്പം യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയവയിലും മാഷ് ടെ ചിത്രങ്ങൾ വരാൻ തുടങ്ങി. രേഖാചിത്രരചനയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.
ദേശാഭിമാനിയിലെ മദനവര കണ്ട്  അക്കാലത്തെ പ്രശസ്ത ചിത്രകാരനായ എ.എസ് എന്ന അത്തിപ്പറ്റ ശിവരാമൻ നായർ മദനൻ മാഷെ കാണാൻ അതിയായ  ആഗ്രഹം പ്രകടിപ്പിച്ചു.എ.എസ്. അന്ന് തിരുവനന്തപുരത്ത് മാതൃഭൂമിയിലായിരുന്നു.പ്രശസ്ത ചിത്രകാരനായ പോൾ കല്ലാനോട് മാഷ് എ.എസിന്റെ ഈ ആഗ്രഹം മദനൻ മാഷെ അറിയിച്ചു. ആ വർഷത്തെ സംസ്ഥാന ശാസ്ത്രമേള തിരുവനന്തപുരത്തായിരുന്നു. കോഴിക്കോട് ജില്ലയുടെ എസ്കോർട്ടിംഗ് ടീച്ചറായി നിയുക്തനായ മദനൻ മാഷ് ശാസ്ത്രമേളയ്ക്കിടയിൽ വീണു കിട്ടിയ സമയം ഉപയോഗപ്പെടുത്തി എ.എസിനെ പോയി കണ്ടു. സ്കൂൾ ജോലി രാജി വെച്ച് മാതൃഭൂമിയിൽ ജോലി ചെയ്യാൻ എ.എസ് മദനൻ മാഷോട് ആവശ്യപ്പെട്ടു.ഉടൻ തന്നെ മദനൻ മാഷ് മാതൃഭൂമിയിലേക്ക് അപേക്ഷ നൽകി.മദനൻ മാഷ് ടെ കഴിവിന് അംഗീകാരമെന്നോണം. മാതൃഭൂമിയിൽ ജോലി ലഭിക്കുകയും ചെയ്തു.പായിപ്ര രാധാകൃഷ്ണന്റെ ചക്ക എന്ന കഥയ്ക്ക് വരച്ച ചിത്രമാണ് മാതൃഭൂമിയിൽ ആദ്യമായി അച്ചടിച്ചു വന്നത്.തിരുവനന്തപുരത്തെ താമസം ഒട്ടേറെ സാഹിത്യ സുഹൃത്തുക്കളെ മദനൻ മാഷിന് നേടിക്കൊടുത്തു. ആ ജൈത്രയാത്രയിതാ തുടർന്നു കൊണ്ടിരിക്കുന്നു...😊😊

തിരൂർ മലയാളം  ടീം മദനൻ മാഷ്ടെയും മാഷ്ടെ കുടുംബത്തിന്റെയും കൂടെ...
ഒത്തിരി സന്തോഷത്തോടെയാണ് അദ്ദേഹം വരച്ച ചിത്രങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നത്.അതിൽ ഏതാനും ചിത്രങ്ങൾ👇👇
 മാതൃഭൂമിക്ക് വേണ്ടി മഹാത്മാഗാന്ധിച്ചിത്രങ്ങളുടെ ഒരു സീരീസ് തന്നെ അദ്ദേഹം വരച്ച് ഒരു പുസ്തകമാക്കിയിട്ടുണ്ട്.

പലരും കാണാനിടയില്ലാത്ത പൂച്ചച്ചിത്രങ്ങൾ
മനകൾ, പുരാതന കെട്ടിടങ്ങൾ ഇതെല്ലാം വരയ്ക്കാൻ അദ്ദേഹത്തിന് ഒരുപാടിഷ്ടമാണ്. മനകളുടെ സീരീസിൽ പെട്ട ഒരു ചിത്രം - ക്ലാപ്പമണ്ണമനയുടെ ഉൾഭാഗം

കവരത്തി, ലക്ഷദ്വീപ് ,മിനിക്കോയി ദ്വീപുകളിലെ അനവധി രേഖാചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. ലൈറ്റ് ഹൗസിന്റെ ഉള്ളിലൂടെ മുകളിൽ കയറി ഏറെ സാഹസപ്പെട്ടു വരച്ച ഒരു ചിത്രത്തിന്റെ കഥ അദ്ദേഹം ഞങ്ങളോട് എത്ര ഹരത്തിലാ പറഞ്ഞത്😊
ശ്രീ.എം.കെ മുനീറിന്റെ ആവശ്യപ്രകാരം മദനൻ മാഷ് വരച്ച സി.എച്ചിന്റെയും ഭാര്യയുടേയും ഖബറിടം
തിരുവണ്ണൂർ കോവിലകം
സ്വീകരണമുറിയിലെ ഗണപതി.
അദ്ദേഹം വരച്ച അനവധി ചിത്രങ്ങൾ കാണിച്ചു തന്നുവെങ്കിലും എല്ലാം ഇടുന്നില്ല.

മദനൻ മാഷുമൊത്ത് ഞങ്ങൾ ചെലവഴിച്ച നല്ല നിമിഷങ്ങൾ...
മദനൻ മാഷ് എഴുതിയ ഒരു ലേഖനം ആകട്ടെ അടുത്തത്👇
മാനാഞ്ചിറയിലെ ചെരുപ്പുകുത്തികള്‍
By: എഴുത്ത്/ വര : മദനന്‍
[3 Nov 2017]
🌷🌹🌷🌹🌷🌹🌷🌹🌷🌹
നമ്മൾ നടന്നുപോവുമ്പോൾ വഴിയരികിൽ നിശ്ശബ്ദരായി ഇരുന്ന് ജോലിചെയ്തുവരുന്ന ചെരിപ്പുകുത്തികളെ കാണാത്തവരാരും ഉണ്ടാവില്ല. ഇരുമ്പിന്റെ ലാസ എന്ന പേരുള്ള ഒരു ഉപകരണം ചെരിപ്പുകുത്തികളുടെ കൂടപ്പിറപ്പാണ്.

ലാസ ഇരുവടെ മുമ്പിൽ എപ്പോഴും കാണും. ലെതർ ചെരിപ്പുകൾ ഒട്ടിക്കുന്നതിനും പട്ടാളക്കാരുടെ ബൂട്ടുകളുടെ ഉൾഭാഗങ്ങളിൽ ലെതർ ശരിയായ രീതിയിൽ ക്രമീകരിക്കുന്നതിനും ലാടം വെക്കുന്നതിനും ചെരിപ്പിന്റെ ഒടിവുകൾ നന്നാക്കുന്നതിനും ഇരുമ്പിന്റെ ചെറിയ ദണ്ഡ് ഉപയോഗിച്ച് ലാസയിൽ വെച്ച് ശക്തിയോടെ ഉറപ്പിക്കുന്നത് മിക്കവരും കണ്ടിരിക്കും.

കോഴിക്കോട് നഗരത്തിൽ ഏകദേശം നൂറിൽപ്പരം ചെരിപ്പുകുത്തികൾ ജോലിചെയ്തുവരുന്നുണ്ട്. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ വിശ്രമമില്ലാതെ ജോലിചെയ്തുപോരുന്നു. നടക്കാവ്, പാളയം, മിഠായിത്തെരുവ്, മാവൂർറോഡ്, പുതിയ ബസ്സ്റ്റാൻഡ്, പുഷ്പാ തിയേറ്റർ, കല്ലായി എന്നിവിടങ്ങളിലെ നഗരവീഥികളിലെ നിലത്തിരുന്ന് അവരുടെ അന്നത്തിനുള്ള വക കണ്ടെത്തുന്നു.

കോഴിക്കോട് നഗരസഭ ഇവരെ കേരള ഫുട്പാത്ത് മർച്ചന്റ്സ് യൂണിയൻ വിഭാഗത്തിൽപ്പെടുത്തി ഇവർക്ക് പ്രത്യേക കാർഡും ഇരിക്കുന്ന സ്ഥലത്തിന്റെ പേരും രേഖപ്പെടുത്തി കൊടുത്തിട്ടുണ്ട്. ചെറിയ ചെറിയ സ്റ്റേഷനറി കടകളുടെ കൂട്ടത്തിലാണ് ഇവരെയും ഉൾപ്പെടുത്തിയിട്ടുള്ളത്.

ഞാൻ മാനാഞ്ചിറ സി.എസ്.ഐ. പള്ളിക്കു മുൻപിലെ ചെരിപ്പുകുത്തികളെയാണ് വരച്ചത്. മാവൂർ റോഡ് ജങ്ഷൻ മുതൽ മാനാഞ്ചിറവരെ ഏകദേശം ഇരുപത്തിരണ്ടുപേർ ഇരിക്കുന്നുണ്ട്. മിക്കവരും തമിഴ്നാട്ടിൽനിന്നും പത്തും മുപ്പതും നാല്പതും വർഷങ്ങൾക്ക് മുൻപേവന്ന് ജോലിചെയ്യുന്നവരാണ്. തമിഴ്നാട്ടിലെ പളനി, ഒട്ടംഛത്രം, ദിണ്ടിക്കൽ ജില്ലയിൽനിന്ന് വന്നവരാണ് കൂടുതലും. തമിഴ്നാട്ടിൽ ഇവർക്ക് കുടുംബങ്ങളെല്ലാം ഉണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിനും പ്രായമായവരെ നോക്കുന്നതിനും ജീവിതത്തിൽ എന്തെങ്കിലും കൂടുതൽ കാശ് നേടാൻ മാത്രമാണ് ഇവിടെവന്ന് തങ്ങിയിരിക്കുന്നത്.

മലയാളികളായ ചെരിപ്പുകുത്തികളും നഗരത്തിൽ ഇല്ലാതില്ല. മഴക്കാലത്താണ് ഇവരുടെ ജീവിതപ്രയാസം കൂടുന്നത്. മഴക്കാലത്ത് കുട നന്നാക്കാനും താർപ്പായ നന്നാക്കാനും ചിലപ്പോൾ വീട്ടുജോലിക്കുപോലും തത്കാലം സമയം കണ്ടെത്തുന്നു. ബന്ദ്, ഹർത്താൽ ദിവസങ്ങളിലാണ് ഏറെ കഷ്ടം. അന്ന് അവർക്ക് ആഹാരംകിട്ടാൻ റെയിൽവേ കാന്റീനോ, പോലീസ്സ്റ്റേഷൻ കാന്റീനോ ആശ്രയിക്കാതെ നിർവാഹമില്ല.

ഒരാൾക്ക് ഒരു ദിവസം ഇത്ര രൂപ എന്ന് കൃത്യമായി പറയുക പ്രയാസമാണ്. ദിവസങ്ങളിൽ നാനൂറ്, അഞ്ഞൂറ് രൂപ വരെ കിട്ടുന്നുണ്ട്. ചിലപ്പോഴത് 200 രൂപ വരയേ പ്രതീക്ഷിക്കാവൂ. കോഴിക്കോട് നഗരത്തിൽ ചെരിപ്പുകുത്തിയായി ജീവിക്കാൻ ഇവരെ പ്രചോദിപ്പിക്കുന്നത് നഗരത്തിന്റെ ജീവനാഡിയായ മനുഷ്യരുടെ സ്നേഹവായ്പുതന്നെയാണ്.
ഈ ലേഖനത്തിൽ പറയുന്ന ചിത്രങ്ങൾ പി.ഡി.എഫ്.ആയി👇

കഴിഞ്ഞയാഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ  മദനൻ മാഷ് വരച്ച യേശുദാസ് ചിത്രം
ഇനി ഈയാഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ രസം കാണണോ😊
നോക്കൂ👇
 മദനൻ മാഷെ വരച്ച യേശുദാസ്
 
കലോത്സവ സ്പെഷ്യലിനായി മദനൻ മാഷ് വരച്ച ചിത്രങ്ങൾ
കലോത്സവത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത്- ഒരിക്കൽ മദനൻ മാഷ് സംസ്ഥാന കലോത്സവ വിജയിയായ അനുഭവം😊👇👇

കെ.സി.നാരായണന്റെ മഹാഭാരതത്തിന് മദനൻ മാഷ് ടെ വര
പെരുങ്കളിയാട്ടം പകർത്തുന്ന മാഷ്. മാഷ് വരച്ച ചിത്രം👇


ഇനി ചില വര മുഹൂർത്തങ്ങൾ
 ഗുരുവായൂർ പടിഞ്ഞാറേ നട സ്കെച്ച് ചെയ്യുന്നു
കലോത്സവ സ്പെഷ്യലിലേക്ക് ബേക്കൽ കോട്ട പകർത്തുന്നു

പി.കുഞ്ഞിരാമൻ നായരുടെ വീട് പകർത്തുന്നു


മാതൃഭൂമി യാത്ര യിലേക്കുള്ള വര
 
കുതിര മാളികയുടെ വരയിൽ
 ബഹുമതികളെക്കുറിച്ച് സംസാരിച്ചുവെങ്കിലും ആ സൗമ്യ വ്യക്തിക്ക് അതിലൊന്നും അത്ര താത്പര്യം ഇല്ലാത്തതുപോലെ തോന്നി. തനിക്ക് കിട്ടിയ ബഹുമതികളേക്കാൾ തനിക്ക് ലഭിച്ച അവസരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.
ലോക കാലിഗ്രാഫി ക്യാമ്പിൽ പങ്കെടുത്ത അനുഭവം എത്ര ആവേശത്തോടെയാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് ശ്രീ.മുരളി തുമ്മാരക്കുടി ബേൺ നഗരമുൾപ്പെടെ പല പ്രശസ്ത നഗരങ്ങളും വരയ്ക്കാൻ അദേഹത്തെ  ക്ഷണിച്ചിരുന്നു. തിരക്കിൽ ലയിച്ച് മനുഷ്യ മഹാസമുദ്രത്തിലെ ഒരു തുള്ളിയായി അതിലലിഞ്ഞു വരയ്ക്കാൻ  അദ്ദേഹത്തിന് വളരെയേറെ ഇഷ്ടം😊😊
ഇനി എതാനും വീഡിയോ ലിങ്കുകൾ👇👇
https://youtu.be/qnkyEfjoU-I
https://youtu.be/Tgrf9szyQe8
https://youtu.be/yMPg650F8Bg
😊😊
അദ്ദേഹം ഇപ്പോ അയച്ചു തന്ന ഓഡിയോ ക്ലിപ്പ്😊😊😊🙏🙏🙏
മാഷ് ഇപ്പോ വേറെ വിശേഷം കൂടി  പങ്കുവെച്ചു -അദ്ദേഹത്തിന്റെ ഇളയ മകളുടെ പിറന്നാളാണ് ഇന്ന് .മാഷ് ദാ ഇപ്പോ അയച്ചു തന്ന ഫോട്ടോ👇👇

 മാഷും കുടുംബവും മാഷ്ടെ മൂത്ത മകൾ സീതയുടെ വിവാഹ വേളയിൽ
https://www.mathrubhumi.com/mobile/books/special/international-book-day-2017/drawings-of-artist-madanan-for-munshi-s-mayamurali-1.1887662

 ഡിസം. 28 ന് തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന ചിത്രകലാ ക്യാമ്പിൽ കുട്ടികളുടെ പുസ്തകത്തിൽ ചിത്രം വരച്ചു കൊടുക്കുന്നു.
വര-മദനൻ മാഷ്
പി.ഹരീന്ദ്ര നാഥ് എഴുതിയ 'ഇന്ത്യ ഇരുളും വെളിച്ചവും, എന്ന ചരിത്ര ഗ്രന്ഥത്തിന് മദനൻ മാഷ് തയ്യാറാക്കിയ കവർ😊 [ഇതെനിക്ക് തന്നത് നമ്മുടെ എം.സി. പ്രമോദ് മാഷ്.ചിത്ര സാഗരം തുടങ്ങിയ സമയത്ത് രമേശ് മാഷ്, ജഗദീഷ് പാലയാട് മുതലായ ചിത്രകാരൻമാരുടെ ഫോൺ നമ്പർ തന്ന് അവരുമായി സംവദിക്കാൻ അവസരമൊരുക്കിയത് മാഷാണ്. രമേശ് മാഷ് വഴിയാണ് മദനൻ മാഷിലേക്ക് എത്തിയത്.പ്രമോദ് മാഷേ🙏🙏🙏🙏🙏 ]
മദനൻമാഷിന്റെ മകൾക്ക്  തിരൂർമലയാളത്തിന്റെ പിറന്നാൾ ആശംസകൾ
https://drive.google.com/file/d/1zdxBSvkiLp46yNXxhS1rWcB3DCuNbMLH

https://drive.google.com/open?id=1kWX1P7YJG9wNTJ0PWU1-8tkj_6FmATtO
🦚🦚🦚🦚🦚🦚🦚
പ്രിയരേ.... തിരൂർ മലയാളം കൂട്ടായ്മക്കു വേണ്ടി ... എല്ലാവർക്കും ആശംസകൾ നേർന്ന്....മദനൻ മാഷ് ഇപ്പോ അയച്ചു തന്നത് ...