24-12-19

🍀🍀♦🍀🍀♦🍀🍀♦🍀
🙏എല്ലാ ചങ്ങാതിമാർക്കും ചിത്രസാഗരം പംക്തിയിലേക്ക് ഹൃദ്യമായ സ്വാഗതം🙏
🍀🍀♦🍀🍀♦🍀🍀♦🍀

സാംസ്കാരിക ചരിത്രത്തിലും പാരമ്പര്യത്തിലും ലോകത്തിൽത്തന്നെ ഉയർന്ന സ്ഥാനത്തു നിൽക്കുന്നു  നമ്മുടെ ഇന്ത്യ🤝 പ്രകൃതിയിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്തോടൊപ്പം കവിതകൾ, ധീരയോദ്ധാക്കൾ, പുരാണേതിഹാസങ്ങൾ, രാജഭരണവും സാമൂഹിക വ്യവസ്ഥയും, ദൈവികവും മതപരവുമായ കാര്യങ്ങൾ ,സുന്ദരിമാരായ രാജ്ഞിമാർ .... ഇങ്ങനെ ഒട്ടനേകം കഥകൾ കൈമാറ്റം ചെയ്യപ്പെടുന്ന ചിത്രകലാരൂപങ്ങൾ നമ്മൾ പരിചയപ്പെട്ടു.മധു ബാനി, കാളീഘട്ട്, ബ്ലാവേലി വായന, ഗോണ്ട് ചിത്രം ....മുതലായവ ഓർമയിൽ വരുന്നില്ലേ?ഇതുപോലെയുള്ളതും എന്നാൽ ഇതിനേക്കാൾ ജനകീയമായതുമായ ചിത്രകലാ ശൈലിയും ആ ചിത്രകലാശൈലിയുടെ ഉയർച്ചക്കായി ജീവിതം തന്നെ മാറ്റി വെച്ച ഒരു വ്യക്തിയേയും നമുക്കിന്ന് പരിചയപ്പെടാം

നൂറ്റാണ്ടുകൾക്കു മുമ്പ് പുരാണ കഥകൾ പാടിയും പറഞ്ഞും നടന്ന ഒരു തലമുറ ആന്ധ്രയിലുണ്ടായിരുന്നുവത്രെ! ഇതിൽ ഗായകരും കാഥികരും ചിത്രകാരന്മാരും ഉൾപ്പെട്ടിരുന്നു. പിന്നീട് പിന്നീട് അവർ ഈ കഥകൾ പേന ഉപയോഗിച്ച് ആദ്യം ചുമരും പിന്നീട് തുണിയും കാൻവാസാക്കി വരയ്ക്കാൻ തുടങ്ങി. പേന എന്നർഥമുള്ള കലം എന്ന വാക്കും വൈദഗ്ധ്യം എന്നർഥമുള്ള കാരി എന്ന വാക്കും ചേർത്ത് പുതിയ പദം ഈ ചിത്രകലാ ശൈലിക്ക് വന്നു ചേർന്നു.നാന്നൂറ് വർഷം മുമ്പ് വിജയനഗരസാമ്രാജ്യത്തിന്റെ അധിപനായിരുന്ന കൃഷ്ണദേവരായരുടെ വാഴ്ചക്കാലത്ത് പ്രജകളെ അഭ്യസിപ്പിക്കാൻ രാജാവു കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു കുടിയിരുത്തിയ പതിനെട്ടു കലകളിൽ ഒന്നായിരുന്നു ഈ ചിത്രകല.
ഇനി പറയാമോ ഏതായിരിക്കും ആ ചിത്രകലാ ശൈലിയെന്ന്?😊

കലംകാരി എന്ന പദം ഇപ്പോൾ മനസ്സിൽ തെളിഞ്ഞു അല്ലേ?😌🥰
പേരിന്റെ ഉത്ഭവം കലം, കാരി എന്നീ ഉറുദു വാക്കുകളിൽ നിന്നാണെങ്കിലും ഈ ചിത്രകലാശൈലി ആന്ധ്രയ്ക്ക് സ്വന്തം🤝

കലംകാരി
🔵🟣🔵🟣
പരുത്തിത്തുണികളിൽ കൈകൾ കൊണ്ട് ചായം പൂശി ചിത്രങ്ങൾ വരച്ചതോ തടിക്കട്ടകളിൽ ചായം മുക്കി അച്ചടിച്ചതോ ആയ ചിത്രകലാ ശൈലിയാണ് കലംകാരി. പരുത്തിത്തുണി എന്ന മാധ്യമത്തിന് ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കലംകാരി തന്നെ രണ്ടു തരം ഉണ്ട്.
♦ ശ്രീ കാളഹസ്തി ശൈലി
♦ മാച്ചിലിപട്ടണം ശൈലി

കലംകാരിയുടെ ഘട്ടങ്ങൾ
🔵🟣🔵🟣🔵🟣🔵
♦ തുണിയൊരുക്കൽ
കലംകാരിക്ക് ഉപയോഗിക്കുന്ന ചായക്കൂട്ടുകൾ സിന്തറ്റിക് തുണിയിൽ ശരിയായ രീതിയിൽ ഒട്ടിപ്പിടിക്കാത്തതിനാൽ കൈത്തറി തുണികളോ സിൽക് തുണികളോ ആണ് ചിത്രരചനയ്ക്ക് ഉപയോഗിക്കുന്നത്. ചിത്രം വരയ്ക്കേണ്ട തുണി പശ മുക്കി ബലം വെപ്പിക്കലാണ് ആദ്യ പണി.ഇതിന് 100 ഗ്രാം കാരക്കാപ്പൊടി അര ലിറ്റർ എരുമപ്പാലിൽ കലക്കിയ മിശ്രിതമാണ്  ഉപയോഗിക്കുക .പാലിൽ മുക്കി നല്ല വെയിലിൽ ഉണക്കിയുണക്കി ,ബ്രഷ് കൊണ്ട് പറ്റിപ്പിടിച്ച കരടുകൾ കളഞ്ഞു വൃത്തിയാക്കി തുണി പ്രകൃതിദത്തമായ നിറക്കൂട്ടുകൾ സ്വീകരിക്കാൻ പര്യാപ്തമാക്കുന്നു.

♦ നിറക്കൂട്ടുകൾ
ചുവപ്പ്, കറുപ്പ് ,നീല,മഞ്ഞ ,പച്ച എന്നീ നിറങ്ങളാണ് പൊതുവെ ക ലംകാരിക്ക് ഉപയോഗിക്കുക .ഈ നിറങ്ങളെല്ലാം തന്നെ പ്രകൃതിദത്തമായിരിക്കുകയും ചെയ്യും.പകുതി ദിവസം മുക്കിവച്ചശേഷം വെള്ളത്തിൽ കഴുകി തണലിൽ വിരിച്ചിടും. തുണിയിലെ ചൂടു പോകാനാണിത്. അതിൽ പുളിയുടെ ചെറു ശിഖരങ്ങൾ കത്തിച്ചെടുത്ത് കിട്ടുന്ന ചാർക്കോൾ പോലെയുള്ള കരിക്കമ്പുകൊണ്ട് ചിത്രം വരയും. അര ലീറ്റർ വെള്ളത്തിൽ ഇരുന്നൂറ് ഗ്രാം പടികക്കാരം പൊടി കലക്കി തുണിയിൽ നിറം വേണ്ടിടത്ത് വരയ്ക്കുകയാണ് ചെയ്യുന്നത്. തുണി വെയിലത്തിട്ട് ഉണക്കിയതിനുശേഷം വെള്ളത്തിൽ  ഉലച്ചു കഴുകിയെടുക്കും. കാളഹസ്തിക്കടുത്തുള്ള വനങ്ങളിൽ കാണുന്ന സുരുടുചക്കയുടേയും സേവൽകൊടിയുടേയും വേര് പൊടിച്ചത് ഒരു ഇരുമ്പു പാത്രത്തിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് തിളപ്പിച്ചതിലേക്ക് തുണിയിട്ട് അരമണിക്കൂർ പുഴുങ്ങണം. അതിനു ശേഷം കഴുകി ഉണക്കുമ്പോൾ ചുവപ്പ് കിട്ടും.

കറുത്ത ചായം കിട്ടാൻ ശർക്കരയും പനംചക്കരയും വെ വ്വേറെ പൊടിച്ചെടുത്ത് വെള്ളത്തിൽ കലക്കി പതിനഞ്ചു ദിവസത്തോളം ഇരുമ്പുപാത്രത്തിൽ വയ്ക്കണം. കാരയ്ക്കാപൂവിന്റെ പൊടിയും പടികക്കാരത്തിന്റെ പൊടിയും വെള്ളത്തിൽ കലർത്തിയാൽ മഞ്ഞ. നീലയമരിയുടെ ഇ ലകളോ വേരോ ചേർത്തു തിളപ്പിച്ചാൽ ഇൻഡിഗോ ബ്ലൂ. മഞ്ഞനിറത്തിനു മുകളിലൂടെ നീല നിറം തേച്ചാൽ പച്ചയായി. അളവു കുറച്ചെടുത്തും രണ്ടു നിറങ്ങൾ കൂട്ടിക്കല ർത്തിയും പുതിയ നിറങ്ങളുണ്ടാക്കാറുണ്ട്.

♦ ഫ്രെയിം ഉറപ്പിക്കൽ
ഡിസൈൻ വരയ്ക്കേണ്ട തുണി മരക്കട്ടകളിൽ ഇളകാത്ത വിധം ഉറപ്പിച്ചു നിറുത്തുന്നു.
♦ പേന നിർമാണം

മുളന്തണ്ട് ചെത്തിയെടുത്താണ് പേന നിർമ്മിക്കുക. പേന മുനയുടെ കുറച്ചു മുകളിലായി തുണി ചുറ്റി വെച്ചിട്ടുണ്ടാകും. മഷി വൃത്തിയിൽ പരക്കാനും വിരൽ മർദ്ദം ക്രമീകരിക്കാനും ഈ തുണി ചുറ്റൽ കലാകാരനെ സഹായിക്കുന്നു.
   ഔട്ട് ലൈൻ പൂർത്തിയായ ശേഷം സൂക്ഷ്മമായി അനുയോജ്യമായ നിറങ്ങൾ നിറയ്ക്കുന്നു .ഓരോ നിറം നിറച്ചു കഴിഞ്ഞ് തുണി നന്നായി കഴുകുകയും ഉണക്കുകയും ചെയ്യും. ഒരു തുണി കലാകാരി ചെയ്തു കഴിയുമ്പോഴേക്കും നിരവധി തവണ കഴുകുകയും ഉണക്കുകയും ചെയ്തിട്ടുണ്ടാകും. നന്നായി ഒഴുക്കുള്ള വെള്ളത്തിലിട്ടാണ് അവസാന കഴുകൽ - ഈ കഴുകലും ഉണക്കലും കഴിഞ്ഞാൽ കലംകാരി ഡിസൈൻ ചെയ്ത വസ്ത്രം വിൽപ്പനയ്ക്ക് റെഡിയായി.

നിറക്കൂട്ടുകൾ
 
പാലും കാരക്കാപ്പൊടിയും കലർത്തിയ മിശ്രിതത്താൽ ബലം വെപ്പിച്ച തുണി ഫ്രെയിമിൽ ഉറപ്പിക്കുന്നു .
 വരയ്ക്കുന്നതിനുള്ള പേന തയ്യാറാക്കുന്നു.
 ഔട്ട് ലൈൻ വരച്ചതിന്റെ ഉള്ളിൽ നിറങ്ങൾ നിറയ്ക്കുന്നു.
ഒരുപാട് കഴുകിയുണക്കലുകൾക്ക് ശേഷം ചിത്രം തുണിയിൽ റെഡി🤝

ശ്രീകാളഹസ്തി കലംകാരി - ഇതിൽ പേന ഉപയോഗിച്ച് കൈ കൊണ്ട് പരുത്തിതുണികളിൽ ചിത്രങ്ങൾ വരച്ച് ചായം പൂശുന്നു. പൂർണ്ണമായും കൈകളുപയോഗിച്ച് ചെയ്യുന്ന ഈ വിദ്യ ക്ഷേത്ര പരിസരങ്ങളിൽ രൂപം കൊണ്ടതാണ്. അതുകൊണ്ട് തന്നെ ഒരു മതപരമായ താദാത്മ്യമാണുള്ളത്. രാമായണത്തിലേയും മഹാഭാരതത്തിലേയും പുരാണങ്ങളിലേയും ദേവീദേവന്മാരേയും ദൃശ്യവിഷയങ്ങളുമാണ് ശ്രീകാളഹസ്തി കലംകാരി ചിത്രീകരിക്കുന്നത്. പ്രകൃതിയിൽ നിന്നും കിട്ടുന്ന നിറങ്ങൾ മാത്രം ഉപയോഗിക്കുന്ന ഈ ഹസ്തകലയിൽ പതിനേഴ് അധികശ്രമമുള്ള ഘട്ടങ്ങളാണുള്ളത്.

മാച്ചിലിപട്നം കലംകാരി- ആന്ധ്രാപ്രദേശിൽ കൃഷ്ണജില്ലയിലെ മാച്ചിലിപട്നത്തിനടുത്തുള്ള പട്നയിലാണ് ഈ കലാരൂപം രൂപംകൊണ്ടത്. ചിത്രങ്ങൾ കൊത്തിയ മരക്കട്ടകളിൽ പച്ചക്കറികളിൽ നിന്നും എടുക്കുന്ന നിറങ്ങൾ മുക്കി പരുത്തിതുണികളിൽ മനോഹരമായ ചിത്രങ്ങൾ അച്ചടിക്കുന്ന രീതിയാണിത്. ഇത്തരത്തിൽ നിർമാക്കുന്ന കിടക്കവിരികൾ, സാരികൾ, തിരശ്ശീലകൾ ... തുടങ്ങിയവ ആളുകൾക്കിടയിൽ പ്രിയമേറിയവയാണ്. ഈ കരകൗശല വിദ്യ ആന്ധ്രാപ്രദേശിന്റെ ഭൂമിശാസ്ത്രസൂചകോൽപന്നങ്ങളിൽ പെടുന്ന ഒന്നാണ് .
        (കടപ്പാട്)

ശ്രീ... ഈ കുറിപ്പിൽ ഇതിനുള്ള കുറച്ചു സൂചനകൾ ഉണ്ട്.
https://m.vanitha.in/fashion/news/dress-material-kalamkari-full-story-in-vanitha-magazine.html
https://youtu.be/6ZVdx_6eBC4



പരമ്പരാഗത കലകൾ സൗന്ദര്യത്തിന് മാത്രമുള്ളതല്ല, അവ നമുക്ക് സമാധാനവും പ്രബുദ്ധതയും തരുന്നു എന്ന് വിശ്വസിക്കുന്ന കലാകാരൻ -പാരമ്പര്യമായി കിട്ടിയ അറിവുകൾ പണത്തിനു മുമ്പിൽ അടിയറവു വെയ്ക്കാതെ പുതുതലമുറയ്ക്കായി കൈമാറാൻ ജീവിതം മാറ്റി വെച്ച വ്യക്തി - ജെ.ഗുരപ്പ ചെട്ടി യെ നമുക്കിന്ന് പരിചയപ്പെടാം
ജെ.ഗുരപ്പ ചെട്ടി
ലണ്ടനിലെ വിക്ടോറിയ ഹാളിലും, ആൽബർട്ട് മ്യൂസിയത്തിലും പ്രദർശിപ്പിക്കുന്ന രാമായണ മഹാഭാരത കലംകാരി ചിത്രങ്ങൾ വരച്ച ലക്ഷ്മയ്യയുടെ മകനായി 1937ൽ ഗുരപ്പ ജനിച്ചു. പിതാവ് തന്നെയായിരുന്നു ഗുരുവും .പതിമൂന്നാം വയസിൽ ഈ രംഗത്തെത്തി. പുരാണ കഥാപാത്രങ്ങൾക്ക് കലംകാരിയിലൂടെ പുതിയ മാനങ്ങൾ തീർത്തു. കലംകാരി രംഗത്തെ സമഗ്രസംഭാവനക്ക് അംഗീകാരമെന്നോണം രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.
രാഷ്ട്രപതിയിൽ നിന്നും പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുന്നു.🙏





https://youtu.be/Hw8JAnCqwVk
https://youtu.be/sQhHwGQg1Bo
https://youtu.be/bPCX22jvVFw


Address of Padma Shri J. Gurappa Chetty:
PLOT NO 4, Behind Thottambedu Samiti Office
Srikalahasti – 517 644
ANDHRA PRADESH
RES – 05878-222999
cell – 9959326521

ബഹുമതികൾ
🟣🔵🟣🔵🟣🔵
പത്മശ്രീ
ശിൽപ ഗുരു പുരസ്കാരം
രാഷ്ട്രീയ് സമ്മാൻ
തുളസി സമ്മാൻ

രചിച്ച കൃതികൾ
🟣🔵🟣🔵🟣🔵🟣
ഭാരതരത്നമാല
ഭാഗവത മണിമാല
വ്രതപാണി [കലംകാരി]
രാമായണം കഥ പരാമർശിക്കുന്ന രണ്ട് കലംകാരി ചിത്രങ്ങൾ👇👇 (വലുതാക്കി നോക്കണേ )


 അഹല്യാമോക്ഷം
🙏🙏🙏🙏🙏🙏🙏🙏🙏🙏